രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

വീട്ടുകാരനോട് ക്ഷമ പറഞ്ഞുകൊണ്ട് മഞ്ജു താണു കേണു അപേക്ഷിക്കുന്നുണ്ട്..

“സാരമില്ല മോളെ..നിങ്ങൾക്കൊന്നും പറ്റിയിട്ടില്ലല്ലോ അല്ലെ.”

മാന്യനായാ ആളാണെന്നു തോന്നുന്നു . തെറിയൊന്നും പറയാതെ ഞങ്ങളുടെ കാര്യം ആണ് അന്വേഷിക്കുന്നത്..പാതി ആശ്വാസം ഉണ്ട് ! ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.

“ഇല്ല ചേട്ടാ..ഞങ്ങൾക്കൊന്നുമില്ല..”

ഞാൻ പതിയെ അവരോടായി പറഞ്ഞപ്പോൾ മഞ്ജു എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അതോടെ പിന്നെ ഞാനൊന്നും മിണ്ടിയില്ല.

“എന്താ ഉണ്ടായത്..?”

ഒരാൾ മാന്യമായി ചോദിച്ചെങ്കിലും..”എവിടെ നോക്കിയാ പെണ്ണെ വണ്ടി ഓടിക്കുന്നത് ” എന്ന പോലുള്ള ഊമ്പിയ ചോദ്യങ്ങളും ആസ് യൂഷ്വൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്…

“പെട്ടെന്ന് ഒരു നായ വട്ടം ചാടി ..വെട്ടിച്ചപ്പോ കണ്ട്രോൾ പോയതാ..സോറി…ചേട്ടൻ ക്ഷമിക്കണം “

എന്നെ നോക്കി പറഞ്ഞു മഞ്ജു കെഞ്ചി കൊണ്ട് സീൻ ഓക്കേ ആക്കാൻ ശ്രമിക്കുന്നുണ്ട്. മഞ്ജുവിന്റെ പാവത്താൻ അവസ്ഥ കണ്ടിട്ടോ എന്തോ അവരും അത്ര കാര്യമാക്കിയില്ല..

പക്ഷെ നാട്ടുകാര് മൈരന്മാർ ഉണ്ടോ വിടുന്നു..മതില് കുറച്ചു ഭാഗം പൊളിച്ചത് ഞങ്ങളല്ലേ നഷ്ട പരിഹാരം കൊടുക്കണം എന്നൊക്കെ ഡിമാൻഡ് വെച്ച് തുടങ്ങി ചില നാട്ടു പ്രമാണിമാർ ! ഞാനാരാണെന്നു ചില സദാചാര വീരന്മാര്ക്ക് സംശയവും ഉണ്ടായി..അവരോടൊക്കെ ബ്രദർ ആണെന്ന് മഞ്ജു തട്ടി വിട്ടു വിശ്വസിപ്പിച്ചു .

“അതെ കൊച്ചെ ..രണ്ടു പേർക്കും പ്രെശ്നം ഒന്നുമില്ലെങ്കിലും രാഘവേട്ടൻ ഒരു പാവം ആണ് ..ഈ മതില് പൊളിച്ചതിനു നിങ്ങള് തന്നെ ഒരു പരിഹാരം കാണണം “

കൂട്ടത്തിൽ സ്വല്പം പ്രായമുള്ള ഒരു തടിച്ച മനുഷ്യൻ ഞങ്ങളുടെ അടുത്ത് വന്നു കട്ടായം പറഞ്ഞു.

“ചെയ്യാം…എന്താന്ന് വെച്ചപറഞ്ഞ മതി…”

മഞ്ജു ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു .

ഞാനവളെ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു.നീ ഒന്നും മിണ്ടണ്ട എന്ന ഭാവത്തിൽ .

“മ്മ്..അങ്ങനെ ആണെന്കി പിന്നെ വേറെ പ്രെശ്നം ഒന്നുമില്ല..”

അവരെല്ലാവരും ഞങ്ങൾ സമ്മതം അറിയിച്ചപ്പോൾ ഒന്നടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *