മഞ്ജു നേരെ സ്റ്റാഫ് റൂമിലേക്കും ഞാൻ ക്ലസ്സിലേക്കും പോയി .
വൈകീട്ട് പോകാൻ നേരം ഞാൻ മഞ്ജുവിനെ പതിവ് സർവേ കല്ലിൽ കാത്തിരുന്നു . ബൈക് അവിടെ നിർത്തി ഞാൻ അവളെയും പ്രതീക്ഷിച്ചിരുന്നു .കുറച്ചു കഴിഞ്ഞാണ് അവൾ എത്തിയത് , പക്ഷെ എന്റെ അടുത്ത് നിർത്താതെ പ്രതീക്ഷ തെറ്റിച്ചു മഞ്ജു ചിരിയോടെ കടന്നു പോയി..
ഞാൻ ഒന്നും മനസിലാകാതെ ചാടിപിടഞ്ഞു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു അവളുടെ പിന്നാലെ വിട്ടു .
കോളേജ് ജംക്ഷൻ കഴിഞ്ഞതും ഞാനവളുടെ ഓരം ചേർത്ത് ഓടിച്ചു ..
“അതേയ്…എന്താ നിർത്താഞ്ഞേ”
ഞാൻ മഞ്ജുവിനോടായി തിരക്കി..
“ഒന്നുമില്ല…ആരേലും ഒക്കെ ശ്രദ്ധിക്കും…”
അവൾ ഗൗരവത്തിൽ പറഞ്ഞു..
“മ്മ്…രാത്രി വിളിക്കുമോ ?”
ഞാൻ ഫോൺ പൊട്ടിച്ച ഓര്മ ഇല്ലാതെ അവളുടെ അടുത്ത് തിരക്കി..
“അതിനു നിന്റെ ഫോൺ പേസ് പീസ് ആയതല്ലേ “
മഞ്ജു ചിരിയോടെ പറഞ്ഞു സ്വല്പം സ്പീഡിൽ എന്നെ കടന്നു പോയി..ഞാൻ അവളുടെ ഒപ്പം പിടിച്ചു കൊണ്ട് പിന്നാലെ വിട്ടു…
“അത് ശരിയാണല്ലോ..ഞാൻ അമ്മേടെ നമ്പറിന് വിളിക്കാം…മഞ്ജുസിന്റെ ഫോൺ ശരി ആയോ “
ഞാൻ ചോദിച്ചു.
“പഴയ ഒരെണ്ണം വീട്ടിൽ കാണും..സിം അതിലിട്ടു നോക്കട്ടെ …”
അവൾ ചിരിയോടെ പറഞ്ഞു..
പിന്നെ നേരെ നോക്കി വണ്ടി പതിയെ ഓടിച്ചു.
ഞാൻ പെട്ടെന്ന് ഒരു കുസൃതി എന്നോണം അവളുടെ സ്‌കൂട്ടറിന്റെ അടുത്തൂടെ ബൈക്ക് വെട്ടിച്ചപ്പോൾ മഞ്ജു ഒന്ന് പേടിച്ചുകൊണ്ട് ബ്രെക്കിട്ടു നിർത്തി എന്നെ തുറിച്ചു നോക്കി ! അവളുടെ ബാലൻസ് ചെറുതായി ഒന്ന് തെറ്റിപ്പോയി ..കാലുകൾ രണ്ടും നിലത്തൂന്നി കൊണ്ട് അവളെന്നെ നോക്കി പേടിപ്പിച്ചു!
ഞാൻ അവളുടെ മുൻപിലായി ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി ചിരിച്ചു. അവൾ സ്വല്പം കൂടി മുന്നോട്ടു ഓടിച്ചു എന്റെ ഒപ്പം കൊണ്ട് നിർത്തി .