അവൾ ഫോൺ ചൂണ്ടി കാണിച്ചുകൊണ്ട് എന്നോടായി പറഞ്ഞു. അപ്പോഴാണ് ചെയ്തതിന്റെ മണ്ടത്തരം എനിക്ക് മനസിലായത്. ഇനി വിളിക്കാനും മെസ്സേജ് ചെയ്യാനും ചാറ്റിനുമൊക്കെ എവിടുന്ന് ഫോൺ കിട്ടും !
ക്യാഷ് ചോദിച്ചു അങ്ങ് ചെന്ന അമ്മ ഒരാട്ടങ്ങു വെച്ച് തരും !
ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി മൊബൈലിന്റെ ഉള്ളിൽ നിന്നും സിമ്മും മെമ്മറി കാർഡും ഊരി എടുത്ത് കൊണ്ട് അവളെ നോക്കി..
പിന്നെ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു ചെന്നു.
“മ്മ്…?”
അവൾ പുരികം ഉയർത്തി എന്നെ നോക്കി.
“ഒന്നുമില്ല…”
ഞാൻ പതിയെ പറഞ്ഞു..
“എന്നാ പോവാം…”
അവൾ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് വീണ്ടും മുറ്റത്തേക്കിറങ്ങി.
“അല്ല…എല്ലാം കോംപ്ലിമെൻറ്റ് ആയല്ലോ ല്ലേ “
ഞാൻ അവളുടെ കൂടെ നടന്നുകൊണ്ട് സംശയത്തോടെ തിരക്കി..
“പിന്നെ സംസാരിക്കാം…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് എന്റെ നേരെ കൈനീട്ടി.
കാര്യം മനസിലായ ഞാൻ കീ എടുത്തു അവൾക്കു കൊടുത്തു. സ്‌കൂട്ടറിൽ കയറി ഇരുന്നു വീണ്ടും ഹെൽമെറ്റ് ഇട്ടുകൊണ്ട് അവൾ കീ ഇട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു..
“നീ എന്തിനാ ഇനി ഇവിടെ നിക്കുന്നെ..പോരുന്നില്ലേ ?”
അവൾ എന്നെ നോക്കികൊണ്ട് തിരക്കി.
“മ്മ്…”
ഞാൻ മൂളി..
അവൾ തലയാട്ടികൊണ്ട് വണ്ടി മുന്നോട്ടെടുത്തു നീങ്ങി. ഞാൻ പിന്നാലെ എന്റെ ബൈക്ക് എടുത്തു അവളുടെ പുറകെ വിട്ടു . സാധാരണ ബസ്സിൽ ആണ് എന്റെ പോക്ക്..ഇന്ന് എണ്ണ അടിക്കാനുള്ള കാശ് ഒകെ അമ്മേടെ കയ്യിന്നു വാങ്ങി ബൈക്കും എടുത്തു പോന്നതാണ് ! ആവശ്യം നമ്മുടെ ആയിപ്പോയില്ലേ..