“സൊ …പ്ലീസ് ഗെറ്റ് ഔട്ട് ഫ്രം മൈ ക്ളാസ് “
എന്നെ അടിമുടി ഒരു നിമിഷം നോക്കി മഞ്ജു അവസാനമായി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. ഞാൻ അന്തം വിട്ടു അവളുടെ തിരിഞ്ഞുള്ള നടത്തം നോക്കി. എനിക്ക് അവളെ എന്തൊക്കെയോ ചെയ്യണം എന്ന് തോന്നുന്നുണ്ട് .കിട്ടിയ അവസരം ശരിക്കു മുതലാക്കി ..
ഞാൻ എന്ത് വേണം എന്നറിയാതെ അവിടെ തന്നെ നിന്നു.
“ഔട്ട് ..ഔട്ട് ..പറഞ്ഞത് കേട്ടില്ലേ…”
അവൾ കൈകൊണ്ട് പുറത്തു പോകാനുള്ള ആക്ഷൻ കാണിച്ചുകൊണ്ട് മാറിൽ കൈപിണച്ചു കെട്ടി. ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കിയെങ്കിലും അവളുടെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു.
ഞാൻ പതിയെ പുറത്തേക്കിറങ്ങി.പോകാൻ നേരം അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ട് മനസിൽ പ്രാകി…
“ശരിയാക്കി തരാം….”
ഞാൻ പല്ലിറുമ്മി മനസിൽ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
“ഓക്കേ…ലെറ്റ് അസ് സ്റ്റാർട്ട്..പ്ലീസ് ലിസ്സൻ “
ഞാൻ അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം വീണ്ടും കേട്ടു . എന്നെ പുറത്തു ചാടിച്ചിട്ട് ക്ളാസ്സെടുത്തു രസിക്കുവാണ്! ഞാൻ ചുമരും ചാരി നഖം കടിച്ചു വരാന്തയിൽ ആ പിരീഡ് കഴിയും വരെ അങ്ങനെ നിന്നു.
ബെൽ അടിച്ചപ്പോൾ ഉടനെ തന്നെ മഞ്ജു പുറത്തിറങ്ങുകയും ചെയ്തു..എന്നെ മൈൻഡ് പോലും ചെയ്യാതെ വേഗം അടുത്ത് കൂടി നടന്നു പോവുകയും ചെയ്തു…അവളുടെ പതിവ് ഗന്ധം അടുത്തൂടെ പോയപ്പോൾ എന്നിലേക്ക് അടിച്ചു കയറി..ഞാൻ ഉള്ളിലേക്ക് ശ്വാസം എടുത്തു അതാസ്വദിച്ചു നിന്നു ..
അത് അറിയാവുന്ന മഞ്ജുസ് ഒന്ന് തിരിഞ്ഞു നോക്കി ..പക്ഷെ ചിരിയൊന്നും ആ മുഖത്ത് കണ്ടില്ല . അവൾ മുഖം വെട്ടിച്ചു വീണ്ടും സ്പീഡിൽ നടന്നു ..
ഉച്ചക്കും , വൈകീട്ടും..കോളേജ് വിട്ട നേരത്തുമൊക്കെ ഞാൻ അവളെ അപ്പ്രോച് ചെയ്യാൻ നോക്കിയെങ്കിലും മഞ്ജു ഒഴിഞ്ഞു മാറി. എന്നെ കണ്ടാൽ തന്നെ ചതുർഥി ആണെന്ന ഭാവത്തിൽ തിരിഞ്ഞു നടക്കും..ഞാൻ എന്തേലും ചോദിച്ചാലോ പറഞ്ഞാലോ മറുപടി ഇല്ല..കോളേജ് ആയോണ്ട് എനിക്ക് ഫോഴ്സ് ചെയ്യാനും പറ്റത്തില്ല ..വല്ലാത്തൊരു കഷ്ടം തന്നെ .
രാത്രി ഫോൺ വിളിച്ചപ്പോഴും സ്ഥിരം പല്ലവി തന്നെ . സ്വിച്ച് ഓഫ് ! പിറ്റേന്നും ഇത് തന്നെ റിപ്പീറ്റ് . ഭാഗ്യത്തിന് ക്ളാസിൽ ഞാൻ അടങ്ങി ഒതുങ്ങി ഇരുന്നതുകൊണ്ട് ഒന്നും പറഞ്ഞില്ല . ഉച്ചക്ക് ലൈബ്രറിയിൽ വെച്ച് കണ്ടെങ്കിലും മാറി നടന്നു . എനിക്ക് ആകെ കൂടി വട്ടു പിടിക്കുന്ന പോലെ തോന്നി തുടങ്ങിയിരുന്നു .