അന്ന് രണ്ടാമത്തെ പിരീഡ് തന്നെ മഞ്ജു ആണ് . ഞാൻ രാവിലെ തൊട്ട് മൂഡ് ഓഫ് ആയതുകൊണ്ട് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ആണ് ക്‌ളാസിൽ ഇരുന്നത്.മഞ്ജു വന്നിട്ടും അതിൽ വല്യ മാറ്റം ഒന്നുമുണ്ടായില്ല..അവൾ ക്‌ളാസ് എടുത്തോണ്ടിരിക്കുമ്പോഴും എന്നെ മാത്രം ശ്രദ്ധിക്കുന്നില്ല , അല്ലെങ്കിൽ ലാസ്റ്റ് ബെഞ്ചിലോട്ട് മാത്രം മനഃപൂർവം നോക്കാതെ മുഖം വെട്ടിക്കും!
എനിക്കെല്ലാം കൂടി ചൊറിഞ്ഞു വരാൻ തുടങ്ങി..
ഞാൻ ക്ലസ്സിലിരുന്നു അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി മനഃപൂർവം ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി .ശ്യാമിന്റെ അടുത്ത് ഓരോന്ന് മിണ്ടാനും പറയാനും തുടങ്ങി. മഞ്ജുസിനെ ഇറിറ്റേറ്റ് ചെയ്യുക എന്നത് തന്നെയാണ് എന്റെയും ഉദ്ദേശം . ആദ്യമൊക്കെ അവൾ കണ്ടില്ലെന്നു വെച്ചു.. അവൾ ഇടം കണ്ണിട്ട് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ..
ഞാൻ പുറകിലിരുന്നു അവളെ നോക്കി ക്‌ളാസ് എടുക്കുന്നത് സൂപ്പർ ആണെന്നൊക്കെ കൈകൊണ്ട് ആംഗ്യം കാണിച്ചു ! ചുമ്മാ ഒരു രസം ..
പക്ഷെ അതോടെ അവൾ തനി കൊണം കാണിച്ചു.
“കവിൻ..വിൽ യു പ്ലീസ് സ്റ്റാൻഡ് അപ്പ് …”
കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്തേക്കിട്ടു അവൾ എന്നെ നോക്കാതെ പറഞ്ഞു.
ഞാൻ അത് പ്രതീക്ഷിച്ചതല്ല…
അവൾ തിരിഞ്ഞു എന്നെ നോക്കി..
“എന്താ എണീറ്റ് നിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ?എനി പ്രോബ്ലം ?”
അവൾ ഗൗരവം വിടാതെ എന്റെ അടുത്തേക്ക് വന്നു.
ഞാൻ ഇല്ലെന്നു തലയാട്ടി…
“പിന്നെ….വാട്ട്സ് ഗോയിങ് ഓൺ ..എന്താ ഇവിടെ…താൻ കുറെ നേരം ആയല്ലോ “
മഞ്ജു എന്റെ അടുത്തേക്ക് പതിയെ നടന്നു കൊണ്ട് പറഞ്ഞു.ഒപ്പം കൈകൊണ്ട് എന്നോട് എണീക്കാനുള്ള ആക്ഷനും ഉണ്ട്…
ഞാൻ മടിച്ച് മടിച്ച് എണീറ്റ്. ശ്യാം എന്നെ നോക്കി ചിരി അടക്കി പിടിച്ചു.
“ഒന്നുമില്ല മിസ്..കുഴപ്പം ഒന്നുമില്ല..”
ഞാൻ അവളുടെ മുഖത്ത് നോക്കാൻ മടിച്ചു കൊണ്ട് പറഞ്ഞു..
“തനിക്കു കുഴപ്പം ഉണ്ടായിട്ടല്ല..എനിക്ക് ഡിസ്റ്റർബൻസ് ആയതുകൊണ്ടാണ് എണീക്കാൻ പറഞ്ഞത്..”
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് കൈത്തലം കൊണ്ട് മൂക്കിന് തുമ്പു ചൊറിഞ്ഞു എന്നെ നോക്കി.
അത് കേട്ട് ബാക്കി ഉള്ള മൈരുകളൊക്കെ ചിരിച്ചു. ഞാൻ അവളെ നോക്കി മുഷ്ടി ചുരുട്ടി ഡെസ്ക്കിൽ പതിയെ ഇടിച്ചു.