ശ്യാം എന്റെ അടുത്ത് ഗൗരവത്തിൽ പറഞ്ഞു..
“എന്ത് പറഞ്ഞു അതിനു..എനിക്കൊന്നും ഓർമയില്ല..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
“ഉവ്വ…മൈരേ നീ എന്നെ പറയുന്ന തെറി ഒക്കെയാ അവരുടെ അടുത്ത് പറഞ്ഞത്..”
ശ്യാം എന്റെ വയറിനിട്ടൊരു ചെറിയ കുത്ത് തന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ അവനെ സംശയത്തോടെ നോക്കി. ഇവാൻ ഇനി എരി തീയിൽ എണ്ണ ഒഴിക്കുവാനോ എണ്ണ പോലെ !
“അപ്പൊ അവള് പറഞ്ഞതൊക്കെയോ..നീ അതൊന്നും കേൾക്കാഞ്ഞിട്ട “
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു..
“അവള് നിന്നെ പച്ചക്കു പൊലയാട്ടു പറഞ്ഞോ ?”
ശ്യാം എന്നെ സംശയത്തോടെ നോക്കി..
“അതില്ല…പക്ഷെ വേറെ നോർമൽ ആയിട്ട് പലതും പറഞ്ഞു…”
ഞാൻ പതിയെ പറഞ്ഞു..
“ആഹ്..അതാണ് വ്യത്യസം…നീ കുറച്ച ഓവർ ആയിരുന്നു..”
ശ്യാം എന്നെ കൂടുതൽ ഭ്രാന്തു പിടിപ്പിക്കുന്ന പോലെ സംസാരിച്ചു.
“ചെ…മോശം ആയല്ലേ..”
ഞാൻ മതിലിന്മേലേക്ക് ചാരി ഇരുന്നു കൊണ്ട് അവനെ ചെരിഞ്ഞു നോക്കി .
“മ്മ്..”
ശ്യാം മൂളി..
ഞങ്ങളങ്ങനെ മുഖത്തോടു മുഖം നോക്കി ഇരിക്കവേ മഞ്ജു സ്‌കൂട്ടറിൽ കോളേജിലേക്കെത്തി . ഒരു ഗ്രെ കളറിൽ ചുവന്ന പൂക്കൾ ഉള്ള കൈമുട്ടോളം സ്ലീവ് ഉള്ള ചുരിദാറും ചുവന്ന പാന്റും ആണ് വേഷം. ഷാൾ പുറകിൽ കെട്ടിയിട്ടുകൊണ്ടാണ് വണ്ടി ഓടിക്കുന്നത്. തലയിൽ ഹെൽമെറ്റും ഉണ്ട് !
അവൾ ഞങ്ങളിരിക്കുന്ന പാർക്കിങ് സൈഡിലോട്ടു സ്‌കൂട്ടർ ഓടിച്ചു കയറ്റിക്കൊണ്ടു കാലുകൾ നിലത്തുറപ്പിച്ചുകൊണ്ട് നിർത്തി . ഹെൽമെറ്റ് തലയിൽ നിന്നൂരി , സൈഡ് ഗ്ലാസിൽ നോക്കി മുടിയൊക്കെ കോതി ശരിയാക്കി കൊണ്ട് അവൾ എഴുനേറ്റു . കാലിനിടയിൽ വെച്ചിരുന്ന ബാഗ് എടുത്തു വലതു തോളിലേക്കിട്ടു അവൾ ഞങ്ങളെ രണ്ടു പേരെയും ഒന്ന് തിരിഞ്ഞു നോക്കി..
ഞാൻ ചിരിച്ചു കാണിച്ചെങ്കിലും അവൾക്കു റെസ്പോൺസ് ഉണ്ടായിരുന്നില്ല. ഇപ്പോഴും ദേഷ്യത്തിലാണെന്നു എനിക്ക് തോന്നി ..
അവൾ പക്ഷെ ശ്യാമിനെ നോക്കി കൈകൊണ്ട് ഹായ് പറഞ്ഞു . അവൻ എന്നെ ഒന്ന് നോക്കി . അപ്പോഴേക്കും മഞ്ജുസ് നടന്നു നീങ്ങിയിരുന്നു .