പിന്നെ എന്തൊക്കെയോ വായിൽ തോന്നിയതൊക്കെ ഞാനും പറഞ്ഞു..ശ്യാം അന്തം വിട്ടുകൊണ്ട് ബൈക്ക് നിർത്തി എന്നെ നോക്കി. ഞാനവനെയു ചീത്ത പറഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു..സത്യം പറഞ്ഞാൽ ഓർമയില്ല ,മഞ്ജുവും എന്തൊക്കെയോ കണ കുണ പറഞ്ഞു ഒടുക്കം ഫോണും എറിഞ്ഞു പൊട്ടിച്ചു ! പെട്ടെന്ന് കട്ടായതാണെന്നാണ് ഞാൻ വിചാരിച്ചത് ..അപ്പോഴത്തെ ദേഷ്യത്തില് അങ്ങോട്ടു വിളിക്കാനും മനസ് സമ്മതിച്ചില്ല..അങ്ങനെ തോറ്റ് കൊടുക്കാൻ പാടില്ലല്ലോ ! അതും ഒരു നിസാര കാര്യം..ഒരഞ്ചു മിനുട്ട് വൈകിയതിന് ഓരോന്ന് പറഞ്ഞു തുടങ്ങി എന്നെ പിരികേറ്റിയതാണ് ..
ഞാൻ തിരിച്ചു വിളിക്കാൻ നിന്നില്ല..അവളിങ്ങോട്ടും വിളിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല..ഇനി ശരിക്കും കലിപ്പിൽ ആണോ എന്നൊക്കെ എനിക്ക് ഡൌട്ട് തോന്നി..
ഞാൻ പിന്നെ അവളുടെ വീട്ടിലേക്കും പോയില്ല..നേരെ ശ്യാമിന്റെ വീട്ടിൽ പോയി. സാധനം അവിടെ വെച്ച് ഞങ്ങൾ ബാറിൽ കയറി ഓരോ പിയറി കഴിച്ചു ..പിന്നെ തിരിച്ചു വീട്ടിൽ എത്തി ഒന്ന് ചൂടാറിയ ശേഷമാണ് എനിക്ക് അങ്ങോട്ട് വിളിച്ചു സോറി പറയാൻ തോന്നിയത്..
പക്ഷെ വിളിച്ചു നോക്കുമ്പോ ഒക്കെ സ്വിച്ച് ഓഫ് .അല്ലെങ്കിൽ പരിധിക്ക് പുറത്തു !
എന്നോടുള്ള ദേഷ്യം കൊണ്ട് ഫോൺ ഓഫ് ആക്കി വെച്ചതായിരിക്കുമെന്നു എനിക്കു തോന്നി . ഞാൻ വൈകുന്നേരം വരെ ഇടക്കിടെ ട്രൈ ചെയ്‌തെങ്കിലും രക്ഷയില്ല ..പിന്നെ രണ്ടും കൽപ്പിച്ചു അവളുടെ വീട്ടിൽ പോയി സോറി പറഞ്ഞേക്കാം എന്ന് കരുതി.
അഞ്ചു മാണി അഞ്ചര ഒക്കെ ആയപ്പോൾ ഞാൻ മഞ്ജുവിനെ കാണാനായി ഇറങ്ങി . അവളുടെ വീട്ടിനടുത്തുള്ളവരൊക്കെ ഞാൻ ശരിക്കും അവളുടെ ബ്രദർ ആണെന്നാണ് കരുതിയിട്ടുള്ളത്. ഇടക്കിടെ വന്നു പോകുന്നത് എല്ലാര്ക്കും അറിയാം..അതുകൊണ്ട് ഇപ്പൊ അങ്ങനെ പ്രേശ്നങ്ങളൊന്നുമില്ല !
ഞാൻ വീട്ടിലെത്തുമ്പോൾ അവളുടെ സ്കൂട്ടർ ഒരു മൂലക്കിരിക്കുന്നുണ്ട്. അതോടെ ആള് വീട്ടിൽ ഉണ്ടെന്നു എനിക്ക് ബോധ്യം ആയി…
ഞാൻ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കികൊണ്ട് കാളിങ് ബെൽ അമർത്തി..
“ദാ വരുന്നു ..ഒരു മിനുട്ട് “
അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം കേട്ടപ്പോൾ എനിക്ക് ആശ്വാസമായി..
പക്ഷെ വാതില് തുറക്കുന്ന വരെയേ ആശ്വാസം ഉണ്ടായിരുന്നുള്ളു .