മഞ്ഞു എന്റെ അരികെ സ്റ്റീയറിങ്ങിലേക്ക് മുഖം അണച്ച് കിടക്കുന്നുണ്ട് !
ഞാൻ എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ നെറ്റി ഉഴിഞ്ഞു കൊണ്ട് മുന്നോട്ടു നോക്കി .ബോണറ്റിനു മുൻപിലൊരു താബുക്കിന്റെ മതിൽ പൊളിഞ്ഞു കിടപ്പുണ്ട് ! ആ ശബ്ദം കേട്ട് , അക്രമം കണ്ടു ആ വീട്ടുകാരും അടുത്തുള്ളവരും അങ്ങോട്ടേക്ക് ഓടി കൂടുന്നുണ്ട്..
മഞ്ജു സ്റ്റിയറിങ്ങിൽ നിന്ന് തല ഉയർത്തി എന്നെ ചെരിഞ്ഞു നോക്കി .
ദേഷ്യവും സങ്കടവും വേറെന്തൊക്കെയോ ആ മുഖത്തുണ്ട്..കൂടുതലൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസവും ! ആകെ പേടിച്ച മട്ടുണ്ട്…ഞാനും ഒന്നും മനസിലാകാത്ത പോലെ ഇരിപ്പുണ്ട്.ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചത് !
മഞ്ജു എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കികൊണ്ട് ഡോർ തുറന്നു ഇറങ്ങി നോക്കി ..
കാറിന്റെ ഫ്രണ്ട് ഭാഗം കുറച്ചു ചളുങ്ങി പോയിട്ടുണ്ട്..ഹെഡ് ലൈറ്റ് ഒകെ പണി കഴിഞ്ഞു ! ബോണറ്റിനും പരിക്കുണ്ട് !അതിന്റെ മുൻപിലും വശത്തുമായി മതിൽ പൊളിഞ്ഞു വീണ അവശിഷ്ടങ്ങളും താബുക്കിന്റെ കട്ടകളും കിടപ്പുണ്ട്…
“ദൈവമേ….എന്റെ കാര്..”
മഞ്ജു തലയ്ക്കു കൈ കൊടുത്തുകൊണ്ട് അകത്തിരിക്കുന്ന എന്നെ തുറിച്ചു നോക്കി , പിന്നെ മുന്നിലേക്ക് നെറ്റിയിലേക്കായി വീണ മുടിയിഴ ഊതി തെറിപ്പിച്ചുകൊണ്ട് കൈകൊണ്ട് വകഞ്ഞു മാറ്റി കൊണ്ട് ഡാമേജ് ഒകെ നോക്കി വിലയിരുത്തി..
“നിനക്ക് ഞാൻ തരാം…”
മഞ്ജു എന്നെ നോക്കി പറഞ്ഞുകൊണ്ട് പേടിയോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു . ഞാനാകെ കൂടി ചിരിക്കാനും വയ്യ കരയാനും വയ്യ എന്ന അവസ്ഥയിലാണ്..
അപ്പോഴേക്കും ആ വീട്ടിലുള്ളവരും അടുത്തുള്ളവരുമൊക്കെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു . ഒരു എട്ടു പത്ത് ആളുകൾ അവിടെ ചുറ്റിനും കൂടി.പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ ഉണ്ട്..
“എന്താ..എന്താ സംഭവം..”
“എന്താ മോളെ..എന്താ കൊച്ചെ .വല്ലോം പറ്റിയോ …”
അങ്ങനെ പല അന്വേഷണങ്ങൾ..മതില് പൊളിഞ്ഞ വിഷമത്തിൽ ആ വീട്ടുകാരുടെ ദുരിതം പറച്ചിൽ ! എന്ത് പറയണം എന്നറിയാതെ അവർക്കൊപ്പം മഞ്ജുസ്…ഞാൻ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി..
“സോറി ചേട്ടാ…അറിയാതെ പറ്റി പോയതാ ..”