പക്ഷെ ഒരബദ്ധം പറ്റി. ആ ദിവസം ഒന്നാമത് എണീക്കാൻ തന്നെ സ്വല്പം വൈകി. തലേന്ന് വീടിനടുത്തു ഒരു കല്യാണം ഒകെ ഉണ്ടായിരുന്നു. അതിന്റെ ഹാങ്ങ് ഓവറിൽ എണീക്കാൻ തന്നെ സ്വല്പം വൈകി .
കുളിയും കലാപരിപാടികളും തീർത്തു മടിച്ചു മടിച്ചു പോകാമെന്നു വെച്ചുകൊണ്ട് ഇറങ്ങുമ്പോൾ ആണ് ശ്യാമിന്റെ വരവ് !
അവനു അത്യാവശ്യം ആയി ഒരാളെ കാണാൻ പോണം ..അതിനു കൂടെ ഞാനും ചെല്ലണമെന്ന് . ഞാൻ പറ്റില്ലെന്നൊക്കെ പറഞ്ഞെങ്കിലും അവൻ വിട്ടില്ല..
ആ നേരത്തു തന്നെ എന്നെ വീണ്ടും ഓര്മപെടുത്താനായി മഞ്ജുസ് ഫോണിൽ വിളിച്ചു. ഞാൻ ശ്യാമിനോട് ഒന്നും രണ്ടും പറഞ്ഞു നിൽക്കെ ആയിരുന്നു അവളുടെ വിളി..ഞാൻ ശ്യാമിനെ നോക്കികൊണ്ട് പാന്റിന്റെ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു..
“ആഹ്..പറ ..”
ഞാൻ ശ്യാമിനെ മുൻപിൽ വെച്ചായതുകൊണ്ട് മഞ്ജുസ് എന്നൊന്നും വിളിക്കാൻ നിന്നില്ല..ഏറെ കാര്യത്തിലേക്ക് കടന്നു..അവൻ എന്റെ പരുങ്ങല് കണ്ടിട്ട് സംശയത്തോടെ നോക്കി..
“നീ വരുവല്ലോ അല്ലെ..ഞാൻ ഇവിടെ ഒരുങ്ങിക്കെട്ടി ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി…”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“ഹാഹ്..വരാം..അച്ഛനാണ് സത്യം….”
ഞാൻ പതിയെ തട്ടിവിട്ടു..
“മ്മ്..”
അവൾ ഒന്നമർത്തി മൂളികൊണ്ട് ഫോൺ വെച്ചു. ഞാൻ ഫോൺ പോക്കെറ്റിലെക്കിട്ടു ശ്യാമിനെ നോക്കി.
“ആരാടാ ?”
അവനെന്നെ സംശയത്തോടെ നോക്കി..
“ആരുമില്ല..നീ വിട്ടോ.എനിക്ക് വേറെ ഒരാളെ കാണാനുണ്ട് “
ഞാൻ അവനെ ഒഴിവാക്കാനായി പറഞ്ഞു..
“എന്ന് വെച്ച എങ്ങനെയാ..ഇതിവിടെ അടുത്തല്ലേ…ഒന്ന് വാടെ..അച്ഛൻ എന്തോ കൊടുത്തയച്ചിട്ടുണ്ട്..അതൊന്നു അവിടെ പോയി വാങ്ങണം..അത്രേ ഉള്ളു…”
അവൻ എന്റെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു.