ഞാൻ അവളെ കുലുക്കികൊണ്ട് ഒന്നുടെ പറഞ്ഞു..
“നടക്കില്ല..നീ വേറെ വല്ലോം ഉണ്ടെന്കി പറ….”
മഞ്ജു കട്ടായം പറഞ്ഞു..
“വേറെ എന്ത് അണ്ടി ഇരിക്കുന്നു പറയാൻ…”
ഞാൻ ദേഷ്യത്തോടെ സ്വല്പം വിട്ട് ഇരുന്നു .
മഞ്ജു അതുകണ്ടു ചിരിച്ചു.
“അതേയ്..നീ മര്യാദക്ക് നടന്ന ഞാനും ഡീസന്റ് ആണ്..അല്ലാതെ എന്നെ മിസ് യൂസ് ചെയ്തു കോളേജില് അധികം തുള്ളാൻ നിക്കണ്ട ..”
മഞ്ജു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു..
“ഓ…”
ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..
“പിന്നെ അപ്പൊ അച്ഛനെ കാണുന്ന കാര്യം എന്തായി…നീ ഒന്നും പറഞ്ഞില്ലല്ലോ “
മഞ്ജു വീണ്ടും ഗൗരവത്തിൽ അത് തന്നെ തിരക്കി..
“ആഹ്…നോക്കാം..”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .
“ഇങ്ങനെ ആണെന്കി നീ നോക്കണ്ട “
എന്റെ ടോൺ കേട്ടപ്പോൾ മഞ്ജു എന്റെ തലക്കിട്ടൊരു താങ്ങു താങ്ങിക്കൊണ്ട് പറഞ്ഞു.
“ആഹ്..ദേ..എനിക്ക് …”
ഞാൻ സോഫയിൽ അടിച്ചുകൊണ്ട് അവളെ നോക്കി മുരണ്ടു..
“പിന്നെ..നീ മാത്രം വല്യ ഒരാള് ..ഒന്ന് പോടാ “
അവൾ അതത്ര സീരിയസ് ആയി കാണാത്ത പോലെ എന്നെ നോക്കി ഗോഷ്ടി കാണിച്ചു.
“എന്താ നോക്കുന്നെ ?”
എന്റെ ദേഷ്യപെട്ടുള്ള നോട്ടം കണ്ടു അവൾ ഗൗരവത്തിൽ ചോദിച്ചു.
“ഒന്നുമില്ല..എന്റെ പൊന്നോ….”
ഞാൻ അവളെ നോക്കി തഴുതുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു.
അവൾ ചിരിയോടെ പിന്നാലെ എഴുന്നേറ്റു..