“ഇനി പറ ..കേൾക്കട്ടെ..”
അവൾ റോസ്‌മേരിയുടെ കാര്യം ആണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി . ഞാൻ ഒന്നും മറച്ചു വെക്കാതെ എല്ലാം മഞ്ജുവിനോട് പറഞ്ഞു…
ഞാൻ കള്ളവെടി വെക്കാൻ പോയിട്ട് ബോധം കെട്ടു വീണ കാര്യം കേട്ടപ്പോൾ മഞ്ജുവിന് ചിരി നിർത്താൻ കഴിഞ്ഞില്ല..അവളെന്നെ ഒരുമാതിരി വടിയാക്കി കൊണ്ട് കുലുങ്ങി ചിരിച്ചു ..ഫ്രെണ്ട്സില് നമ്മുടെ ശ്രീനിവാസൻ ചിരിക്കുന്ന പോലെ !
ഞാൻ ചൂടായപ്പോൾ മഞ്ജുസ് ഒരുവിധം ചിരിയടക്കി! പിന്നെ ബാക്കി ഭാഗവും കേട്ടു. എല്ലാം അവൾ മൂളി കേട്ടു എന്നെ നോക്കി ..
“മ്മ്…എന്നിട്ട് എന്ന ഇത്..?”
അവൾ എന്നെ ചോദ്യഭാവത്തിൽ നോക്കി..
“ഫെബ്രുവരി 14 ..”
ഞാൻ പതിയെ പറഞ്ഞു..
“മ്മ്…വമ്പൻ ഡേറ്റ് ആണല്ലോ…വാലന്റൈൻസ് ഡേ”
മഞ്ജു അത്ഭുതത്തോടെ പറഞ്ഞു..
“ആഹ്…”
ഞാൻ തലയാട്ടി..
“മ്മ്…നോക്കാം..ഞാനുറപ്പൊന്നും പറയുന്നില്ല..”
മഞ്ജു അർദ്ധ സമ്മതത്തോടെ പറഞ്ഞു..
“നോക്കിയാ പോരാ..അവക്ക് മഞ്ജുസിനെ കാണണംന്നു അത്ര ആഗ്രഹം ഉണ്ട് “
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
“ആഹ്…നമുക്ക് നോക്കാന്നെ …”
അവളെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു പിന്നെ സോഫയിലേക്ക് ചാഞ്ഞു കിടന്നു !
“ഇനി ആ മതില് പൊളിച്ചതിനു എത്ര കൊടുക്കേണ്ടി വരുമോ എന്തോ..”
അവൾ മാറിൽ കൈപിണച്ചു കെട്ടി എന്നെ നോക്കികൊണ്ട് എന്തോ ആലോചിച്ചെന്നോണം പറഞ്ഞു.
“എത്ര ആയാലും കൊടുത്തേക്ക് ..ചീള് കേസ് ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
“ഉവ്വ…വെറുതെ കളയാൻ ഇതെന്താ പുളിങ്കുരു ആണോ എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാ..”
അവൾ ഗൗരവത്തിൽ പറഞ്ഞു..