ഞാൻ ചിരിയോടെ സമ്മതം അറിയിച്ചപ്പോൾ എന്റെ വായിലേക്ക് മഞ്ജുസ് സ്വല്പം കൈകൊണ്ട് തിരുകി വെച്ചു കൊണ്ട് കൈ പിൻവലിച്ചു..
ഞാനതു കഴിച്ചുകൊണ്ട് അവളെ നോക്കി .
വല്യ ഭാവ മാറ്റം ഒന്നുമില്ല അവൾ വീണ്ടും എടുത്തു കഴിക്കുന്നുണ്ട് .
“ഇതെന്താ പീസ് ഒന്നും കഴിക്കില്ലേ?”
ഞാൻ അവൾ ചിക്കൻ ഒകെ നീക്കി വെച്ചിരിക്കുന്നത് കണ്ടു തിരക്കി.
“കഴിക്കുവൊക്കെ ചെയ്യും ..വീട്ടിലും രണ്ടു ദിവസം ആയിട്ട് നോൺ വെജ് ആയിരുന്നു ..അതോണ്ട് ഒരു സുഖമില്ല ..”
അവൾ ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് അവസാനിപ്പിച്ച് എല്ലാം മടക്കിക്കൊണ്ടു പറഞ്ഞു..
പിന്നെ ഗ്ലാസിലെ വെള്ളം എടുത്തു ഒറ്റ വലിക്കു കുടിച്ചു കൊണ്ട് എഴുനേറ്റു ഗ്ലാസും കവരും എടുത്തു കിച്ചണിലേക്ക് നടന്നു..
പിന്നാലെ ഞാനും..
“എടാ എന്റെ ഷോൾ നേരെയിട്ടേ…”
പെട്ടെന്ന് മഞ്ജു ഒന്ന് തിരിഞ്ഞു കൊണ്ട് എന്നോടായി പറഞ്ഞു.
ഞാൻ നോക്കുമ്പോൾ അവളുടെ ഷാൾ താഴെക്കുതിർന്നു പോയിരുന്നു , രണ്ടു കയ്യിലും ഓരോന്ന് എടുത്തു പിടിച്ച കാരണം അവൾക്കത് കയറ്റി ഇടാൻ പറ്റുന്നില്ല..
ഞാൻ ചെന്ന് ഷോൾ നേരെ ഇടതു തോളിലേക്ക് ഇട്ടു കൊടുത്തു സഹായിച്ചു , പിന്നെ നേരെ അവൾക്കു മുൻപിലായി നിന്നു ..
“താങ്ക്സ് താങ്ക്സ് ..”
അവൾ എന്റെ നെറ്റിയിൽ അവളുടെ നെറ്റി പതിയെ കൂട്ടിമുട്ടിച്ചു പതിയെ പറഞ്ഞുകൊണ്ട് ചിരിച്ചു .പിന്നെ എന്നെ കടന്നു പോയി വേസ്റ്റ് ഒകെ ഒരു ബാസ്‌ക്കറ്റിലേക്കിട്ടു . കിച്ചണിൽ തന്നെയുള്ള വാഷ് ബേസിനിൽ നിന്നും കൈ കഴുകി വായും മുഖവും ഒകെ കഴുകി.
കയ്യും മുഖവുമൊക്കെ ഷാളുകൊണ്ട് തുടച്ചു അവൾ എന്നെ നോക്കി .
“നടക്ക് ബ്രോ …”
എന്റെ കയ്യിൽ നുള്ളികൊണ്ട് മഞ്ജു പതിയെ പറഞ്ഞു..
“ബ്രോയാ ..”
ഞാനവളെ സംശയത്തോടെ നോക്കി..
“ആ ഇവിടെ നിന്റെ റോൾ അതാണല്ലോ ..ബ്രോ നടന്നേ ..”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ ഉന്തി തള്ളി ഹാളിലെത്തിച്ചു . ഞങ്ങൾ രണ്ടും സോഫയിലേക്കിരുന്നു .