സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Posted by

കേറുന്നതിനു തൊട്ടു മുൻപ് നന്ദുട്ടി എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ മമ്മി ക് മാത്രമേ ഉള്ളോ, എനിക്കില്ല ഉമ്മ എന്ന് എന്റെ മനസ് വായിച്ചതുപോലെ, ഇല്ല പാപ്പാക്കില്ല എന്ന മറുപടി യുമായി ഒരു കുസൃതി നോട്ടം സമ്മാനിച്ച് അവൾ മുറിയിലേക്ക് കേറി പോയി.

അത്താഴത്തിനിടയിൽ വീടും ബാംഗ്ലൂർ പോകുന്ന കാര്യം കേറി വന്നു. എല്ലാവരും കൂടെ പോകാം എന്ന തീരുമാനത്തില്‍ എത്തി ച്ചേർന്നു. നന്ദുട്ടിയും ഞാനും ലക്ഷ്മിയും മൂന്നു പേരും കൂടി പോകാം. ബാംഗ്ലൂര്‍ർ ബന്ധുക്കള്‍ ഉണ്ടെങ്കിലും അവരെ ആരെയും ബുദ്ധിമുട്ടിക്കാതെ ഹോട്ടൽ തന്നെ താമസിക്കാം എന്ന് തീരുമാനിച്ചു. ഇടക്ക് സമയം കിട്ടുമ്പോള്‍ വേണമെകിൽ അവരെ പോയി കാണാം എന്നായി. ആരോടും പറയേണ്ട എന്നാണു നന്ദുട്ടിയുടെ വാദം. സമയം വെറുതെ പോകും അവരെ എല്ലാം കാണാൻ പോയി. നമുക്ക് വെറുതെ ബാംഗ്ലൂര്‍ർ സിറ്റി കറങ്ങി നടക്കാൻ ആ സമയം കൂടി. കോൺഫറൻസ് കഴിഞ്ഞു കിട്ടുന്നത് ആകപ്പാടെ കുറച്ചു സമയത്തെ ആയിരിക്കും അതു കൂടി ബന്ധുക്കളെയും കൂട്ടുകാരെ യും സന്ദർശിച്ചു കളയേണ്ട പപ്പാ എന്നായി നന്ദുട്ടി.

“അയ്യടാ അവൾ പറയുന്നേ കേട്ടിലെ. ബന്ധുക്കളെ സന്ദർശിച്ചു സമയം കളയേണ്ടെന്നു. നീ കൊള്ളാമല്ലോ പെണ്ണേ. ആരോടും കൂടാണ്ട് നടന്നോ. നിൻറെ കല്യാണത്തിന് ആരും തിരിഞ്ഞു നോക്കില്ല പറഞ്ഞേക്കാം”

ലക്ഷ്മി അല്പം കടുപ്പിച്ചു പറഞ്ഞു.

“നമുക്ക് നോക്കടോ” ലക്ഷ്മിയെ സമദനിപ്പിക്കാനായി എന്ന വണ്ണം ഞാൻ പറഞ്ഞു.എന്നിട്ടു നന്ദുട്ടി നോക്കി അത് ഞാൻ ഏറ്റു എന്ന ഭാവേനെ കണ്ണിറുക്കി.

“റൂമും ഫ്ലൈറ്റ് ടിക്കറ്റ് എക്കെ ഇപ്പോൾ തന്നെ എടുക്കണം. ഒടുവിൽ തിരക്ക് കൂട്ടിയാൽ കിട്ടില്ല”. ലക്ഷിമി പറഞ്ഞു

” ഞാൻ ഓൺലൈൻ നോക്കാം പപ്പാ. ഇന്ന് തന്നെ ബുക്ക് ചെയ്യാം. ഓക്കേ.”

നന്ദുട്ടി വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു കയ്യും കഴുകി മൊബൈലുമായി സോഫയിൽ പോയിരുന്നു റൂമും ടിക്കറ്റും നോക്കാൻ തുടങ്ങി.

“പപ്പാ, തലേന്ന് പോണം. ഓക്കേ. പിന്നെ ഒരു ടു ഡേയ്സ് കൂടെ.”

“ടു ഡേയ്സ് ഒന്നും പറ്റിയില്ല. നെക്സ്റ്റ് ഡേ വരാം”. ഞാൻ പറഞ്ഞു

“അതെ എനിക്കും അധികം ദിവസം ലീവ് എടുക്കാൻ പറ്റില്ല ഓക്കേ. അടുത്ത ദിവസം വരാം.” ലക്ഷ്മിയും കൂടെ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *