സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Posted by

അധികം ദൂരെ ഒന്ന് പോകാൻ ഉള്ള സമയം ഇല്ലാത്തതു കൊണ്ട് സിറ്റിയിൽ തന്നെയുള്ള അധികം തിരക്കില്ലാത്ത ഒരു ബീച്ച് ലേക്ക് കാർ ഓടിച്ചു. പുറത്തേക്കു കാഴ്ചൽ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന മകളുടെ മനോഹാരിത വാഹനം ഓടിക്കുന്നതിനിടക്കും ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ വശ്യമായ മുടി ഇഴകൾ കാറ്റിലൂടെ പറന്നു അവളുടെ മുഖത്തെ തഴുകുന്നതും, അവൾ അത് കൈകൊണ്ടു മാറ്റുന്നതും എല്ലാം ഞാൻ ഇടയ്ക്കിടെ നോക്കി കണ്ടു. ഒടുവിൽ ഞങ്ങൾ ബീച്ചിൽ എത്തി കാര് ഒരു വശത്തു പാർക്ക് ചെയ്തു ബീച്ചിന്റെ മണൽ പരപ്പിലേക്കു ഞങ്ങള്‍ൾ ഇറങ്ങി നടന്നു.

“മമ്മി ഇല്ലാതെ ആദ്യമായി അല്ലെ നമ്മൾ ഇവിടെ വരുന്നേ?” നന്ദുട്ടി തിരമാലകൾ ലക്ഷ്യമാക്കി നടക്കുന്നതിനിടക്ക് എന്നെ നോക്കി ചോദിച്ചു.

” ആദ്യമായിട്ടോ, നിന്നെ കുഞ്ഞായിരുന്നപ്പോൾ എത്ര തവണ ഞാൻ മമ്മി ഇല്ലാതെ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. മറന്നോ അതൊക്കെ?”

നന്ദുട്ടി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഒരു ചെറു പുഞ്ചിരി തൂകി

” അതുപോലെയാണോ ഇപ്പോൾ പപ്പാ”

” ഇപ്പോൾ എന്താ മാറിയേ. അന്നും നീ എന്റെ വാവായ. ഇന്ന് എൻ്റെ വാവായ.”

” ഇനിയും എന്നും ഞാൻ പപ്പടെ വാവായ” എന്ന് പറഞ്ഞു നന്ദുട്ടി എന്റെ അരികിൽ ചേർന്ന് നിന്നും.

ഞാൻ എന്റെ കൈകൾ അവളുടെ തോളിലൂടെ ഇട്ടു ഒന്നുകൂടി അവളെ എന്നിലേക്ക് ചേർത്ത് നിർത്തി. വെയിൽ ഒന്ന് കുറഞ്ഞതിനാൽ കടലിൽ നിന്നും വീശുന്ന കാറ്റിനു ഒരല്‍പ്പം കുളിർമയേകാൻ സാധിച്ചു. ഞങ്ങൾ മെല്ലെ നടന്നു നടന്നു കടലിന്റെ തിരമാലകൾക്കു ഞങ്ങളെ സ്പർശിക്കാൻ അവസരം ഒരുക്കി കൊടുത്തു.

കുറച്ചുനേരം തിരമാലകളുടെ താഴുകലുകൾ ഏറ്റു ഞങ്ങൾ അങ്ങനെ തന്നെ നിന്നു. സ്വന്തം മോളെ മാറോടു ചേർത്ത് നിർത്തി അങ്ങനെ നിന്നപ്പോൾ ഈ ലോകം മുഴുവനും കാൽകീഴിൽ ആയ ഒരു അനുഭൂതിയായിരുന്നു അപ്പോൾ എനിക്കുണ്ടായത്.സൂര്യൻ മെല്ലെ ചക്രവാളം ലക്ഷ്യമാക്കി സഞ്ചരിച്ചു കൊണ്ടിരുന്നു.

“പോകണ്ടേ നമുക്ക്” ഞാൻ നന്ദുട്ടിയോടു ചോദിച്ചു.

” നമുക്ക് എന്തെലും കഴിച്ചാലോ പപ്പാ.ലൈറ്റ് ആയിട്ടു.”

അവളുടെ മനസ്സിൽ കോഫി ഹൗസിലെ കട്ട് ലൈറ്റും കോഫിയും ആണ് എന്ന് എനിക്കുറപ്പായിരുന്നു. എപ്പോൾ ബീച്ചിൽ വന്നാലും അത് മേടിക്കാതെ ഞങ്ങൾ മടങ്ങാറില്ല. കോഫി ഹൗസിൽ കേറി ഞാൻ ഒരു ചായയും,

Leave a Reply

Your email address will not be published. Required fields are marked *