അവന് ഭക്ഷണം കൊടുത്ത്,വാങ്ങി വന്ന മരുന്നുകൾ നോക്കി അതും കഴിപ്പിച്ചിട്ട് അവർ പോകാൻ ഇറങ്ങി.
“ഞങ്ങൾ രാവിലെ വരാം.പിന്നെ ബാൻഡേജ് നാളെ വന്നിട്ട് കെട്ടിത്തരാം.നടന്നതിന്റെ അറിയാൻ ഉണ്ട്.നീരുണ്ട് കാലിന്.പൊക്കിവച്ചു തന്നെ കിടന്നോ.എന്റെ ഫോൺ നീ വച്ചോ എന്തേലും ഉണ്ടേല് ചേച്ചിയുടെ നമ്പറിൽ വിളിക്ക്.ഞങ്ങൾ ഇറങ്ങട്ടെ”
*****
രാവിലെ ഓരോന്നു ചെയ്യുമ്പോഴും ഉമ്മറത്തെക്ക് നോക്കുന്നുണ്ട് സാവിത്രി.ഇടക്ക് ഫോൺ ഡയല് ചെയ്യുന്നു.കാണുന്നതിനോക്കെ കുറ്റം പറഞ്ഞ് സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് സാവിത്രി.
ഗായത്രി,അമ്മയോട് പറയണ്ടേ?????
ഇപ്പൊ വേണ്ട വൈകിട്ട് ആവട്ടെ.
കണ്ടില്ലേ,ആധികയറി വല്ലതും വരും.
എനിക്കതാ പേടി.അച്ഛൻ തിരക്കി ഇറങ്ങില്ലന്ന് ആര് കണ്ടു.
ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.
ഒതുക്കത്തിൽ.പറയാം ഇല്ലേല് ശരിയാവില്ല.വാ ചേച്ചി മയത്തിലൊന്ന് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞാൽ കൈവിട്ടു പോവും.
എന്നാ നീ അവനുള്ള ഫുഡ് എടുത്തു വക്ക്.ഞാൻ നോക്കട്ടെ.
സ്കൂളിലേക്ക് ഇറങ്ങാനുള്ള വരവാണ് സാവിത്രി.വീണയുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ടിട്ടും മുഖം നൽകാതെ അവൾ മുറ്റത്തേക്ക് നടന്നു.പിന്നാലെ മാഷുമുണ്ട്.”അമ്മ”
വീണയുടെ പിറകിൽ നിന്നുള്ള വിളി കെട്ടവൾ തിരിഞ്ഞു.
എന്താ പുറകീന്ന് വിളിക്കരുതെന്ന് എത്രവട്ടം പറയണം നിന്നോടൊക്കെ
അല്ല അത് അമ്മെ, ഇതെങ്ങോട്ടാ
ഇപ്പൊ.ഇത്ര നേരത്തെ
അറിയില്ലേ,സ്കൂളിലേക്ക്.
അതിന് സമയം ആയില്ലല്ലൊ മണി എട്ട് കഴിഞ്ഞല്ലേയുള്ളൂ.
അതെ,നേരത്തെയാ.എന്റെ കുട്ടി ഇവിടുന്ന് പോയിട്ട് മണിക്കൂറുകൾ കുറച്ചായി.ഒന്ന് വിളിച്ചിട്ട് കിട്ടുന്നില്ല. എനിക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലൊ.ഇപ്പൊ പോകുന്നത് അതിനാ,ഒരു പരാതി കൊടുക്കാൻ.
അമ്മയിങ്ങു വന്നെ.പരാതിയൊക്കെ പിന്നെ ആവാം.ഞാൻ പറയുന്നത് കേൾക്ക്.
ഒന്ന് പോ പെണ്ണെ.ഇവിടുത്തെയാ അവൻ.അവൻ എവിടെ എന്നെനിക്ക് അറിയണം.അതിനാ ഞാൻ….
അറിയാം.അമ്മ വന്നെ പറയട്ടെ. നമ്മുക്കാദ്യം കളപ്പുര വരെയൊന്നു പോവാം.എന്നിട്ട് അമ്മ എങ്ങോട്ടാച്ചാ പൊയ്ക്കോ.
കളപ്പുരയിലോ,ഈ പെണ്ണിത് എന്താ പറയുന്നെ.
അതെ.ഒന്ന് വന്നിട്ട് പൊക്കോ.ഞാൻ തടയില്ല.ഞാനല്ലേ അമ്മെ വിളിക്കുന്നെ.
നീ വാ സാവിത്രി.മോള് പറഞ്ഞിട്ട് കേട്ടില്ലന്നു വേണ്ട.ഒന്ന് പോയിട്ട് ഇങ്ങ് പോരാം.