ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Posted by

എടീ മക്കളെ കൂടുതൽ ആളാവല്ലേ.
ഇവൻ ഇവിടുത്തെയാ.കണ്ടില്ലേൽ എനിക്ക് പറ്റില്ല.ഒന്ന് മുറിഞ്ഞാ നിക്ക് നോവും.അത്‌ ആരായാലും.പിന്നെ മാഷെ കോശി ഡോക്ടറെ ഒന്ന് വിളിച്ചു തിരക്ക്.ദേ വയ്യാത്ത കാലും വച്ചു നടന്നതിന്റെ ആവും,നീരുണ്ട്. ഒന്ന് വന്നു നോക്കാൻ പറ.കൊണ്ട് ചെല്ലണെല് അതും ആവാം.

അതൊക്കെ ആവാം.ആദ്യം അവന് എന്താച്ചാ കൊടുക്ക്.ദാ മരുന്ന് എന്തേലും കാണും.ഞാനൊന്ന് സ്കൂളിലും കയറി ഡോക്ടറെയും കൂട്ടി വരാം.

“മാഷെ….”പോവാൻ ഇറങ്ങിയ മാധവനെ അവൻ വിളിച്ചു.

എന്താടാ,എന്തേലും പറയാൻ ഉണ്ടോ.

അത്‌ മാഷെ.പൈസ ഏൽപ്പിച്ചിട്ടുണ്ട്.
തിരിച്ചു വരുന്ന വഴിയാ.ഹോട്ടലിൽ കേറിയകൊണ്ട് അല്പം വൈകി.ആ മുക്കുവൻ വളവിൽ വച്ചാ.ബൈക്ക് അവിടെ വീണുപോയി.ഒന്ന് തിരക്ക്, പിന്നെ ഹോസ്പിറ്റലിൽ ബില്ല് കെട്ടീട്ടില്ല.അറിയാവുന്നതുകൊണ്ട് മാഷിനോട് സംസാരിച്ചോളാം എന്നാ കോശി ഡോക്ടർ പറഞ്ഞത്.

മ്മം,നീ വിശ്രമിക്ക്.അത്‌ ഞാൻ നോക്കിക്കോളാം.മാധവൻ പുറത്തേക്കിറങ്ങി.
*****
ഉച്ചക്ക് ഊണ് കാലമാക്കാൻ മക്കളെ ഏൽപ്പിച്ച സാവിത്രി ശംഭുവിനൊപ്പം കൂടി.ഒന്ന് കുളിക്കാൻ സഹായിച്ച
ശേഷം വീണ്ടും അവന്റെ കാലിൽ ബാൻഡേജ് ചുറ്റുകയാണ് സാവിത്രി. കാല് പില്ലോയിൽ ഉയർത്തിവച്ചിട്ട് അവനെ തന്റെ മടിയിലേക്ക് കിടത്തി. മെല്ലെ അവന്റെ മുടിയിൽ തലോടി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സാവിത്രി തിരിഞ്ഞുനോക്കുമ്പോൾ ഉച്ചക്കുള്ള ഊണുമായി പെൺപട രണ്ടും മുന്നിലുണ്ട്.

അമ്മ മോനെ കൊഞ്ചിക്കുവാ അല്ലെ

എന്താടി നിനക്കതിന്.എന്റെയാ ഇവൻ.എന്റെ കണ്മുന്നിൽ വളർന്ന കുട്ടി.

ചേച്ചി പറഞ്ഞത് എത്ര ശരിയാ.ഇനി ഇവന്റെ റസ്റ്റ്‌ കഴിയാതെ അമ്മ ഇവിടുന്നനങ്ങില്ല.

അത്‌ അവളാണോ നിശ്ചയിക്കുന്നെ.
ഞാൻ എന്ത് എപ്പോൾ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാ ഈ സാവിത്രി.

ഈ അമ്മയോട് ഒരു കാര്യം പറയാൻ പറ്റില്ല.ചാടിക്കടിക്കാൻ വരുവല്ലേ.
അമ്മക്ക് ഇവനെ പറ്റു.

നിന്ന് വാചകം അടിക്കാതെ വച്ചിട്ട് പോവാൻ നോക്ക്.ഇവനെ ഞാൻ നോക്കിക്കോളാം.ഒന്ന് നീര് വലിഞ്ഞോട്ടെ മതിയാക്കാം ഇവിടെ. പിന്നെ മുകളിൽ തെക്കുവശത്തെ മുറി,അതൊന്ന് തൂത്തുതുടച്ചിടാൻ നോക്ക്.ജാനകിയോട് പറ.ഒന്ന് നടന്നു തുടങ്ങിയാൽ ഇവനെ അങ്ങോട്ട് കൂട്ടാം.

ഭക്ഷണവും വച്ച് തിരികെനടക്കുന്ന അവരുടെ മനസ്സിൽ ചിരിവിടർന്നു. പതിയെ അത്‌ മുഖത്ത് പ്രകാശിച്ചു. അവർ പരസ്പരം നോക്കി.വീണ അവളുടെ മനസ്സ് ഒരു പട്ടം പോലെ പാറിനടന്നു.

ചേച്ചിയുടെ മുഖത്തെ ഈ സന്തോഷം
അത്‌ എനിക്കെന്നും കാണണം

മ്മം,കണ്ടില്ലെടി അവൻ എന്നിലേക്ക് അടുക്കുന്നതിന്റെ സൂചനകൾ.

താമസം മാറ്റും എന്നെ പറഞ്ഞുള്ളു. തൊട്ടടുത്ത മുറിയാണ്.എന്നുവച്ച് അധികം പറയാൻ ആയിട്ടില്ല.ആദ്യം അമ്മയെ സ്കൂളിൽ വിടാനുള്ള വഴി നോക്ക്.എന്നിട്ടവനെ വളക്കാനുള്ള വഴിയും.ഇങ്ങനെയൊരു ചാൻസ് അതിനി കിട്ടില്ല,അവന്റെയീ
അവസ്ഥയിൽ സങ്കടമുണ്ട്.എങ്കിലും.

അതാണ് ഞാനും ആലോചിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *