ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Posted by

എന്താ അച്ഛാ ഇവിടെ,അമ്മയെന്താ
ഇത്ര ദേഷ്യത്തില്.

ഒന്നുമില്ല മോളെ ഉച്ചതിരിഞ്ഞ് അവനെ ഒന്ന് ടൗണിൽ വിട്ടതാ.
ഇത്തിരി പണം ഒരാളെ ഏൽപ്പിക്കാൻ
ഇതുവരെ കാണാത്തതിന്റെയാ.
അവനിപ്പൊ ഇങ്ങെത്തും.അപ്പൊ തീരുന്ന ദേഷ്യമേ ഈ മുഖത്തുള്ളൂ. ഞാൻ കാണുന്നതല്ലേ.

ഇത്രേയുള്ളോ കാര്യം.വിളിച്ചിരുന്നു അവൻ.അല്പം വൈകുന്നു പറഞ്ഞു
ഗേറ്റ് പൂട്ടരുതെന്ന് പറയാനാ വിളിച്ചേ.

എന്നാ എന്നെ വിളിച്ചു പറഞ്ഞാൽ എന്നാ.ഇപ്പോൾ ഫോൺ ഓഫും.

അത്‌ അമ്മയുടെ ഈ ചാടിക്കടി അറിയാവുന്നതുകൊണ്ടാ എന്നെ വിളിച്ചത്.ഞാൻ പറയാൻ വിട്ടു.അമ്മ കിടന്നോ.വരുമ്പോൾ ഞാൻ വിളമ്പി കൊടുത്തോളാം.

“ഇങ്ങ് വരട്ടെ അവൻ.അവന് തോന്നുമ്പോൾ കേറിവരാൻ ഇത് സത്രമൊന്നുമല്ല.വരുമ്പൊ എന്നെ കണ്ടിട്ടു കിടന്നാ മതീന്ന് പറയണം”
ആ ദേഷ്യത്തോടെതന്നെ സാവിത്രി മുറിയിലെക്ക് കയറി.

“അച്ഛാ”മുറിയിലേക്ക് നടക്കുമ്പോൾ വീണയുടെ സ്വരം.ഗായത്രിയും അങ്ങോട്ട്‌ എത്തിയിരുന്നു.

എനിക്ക് അറിയാം.മോളവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാന്ന്.
ഒത്തിരി ഇഷ്ട്ടം ഉണ്ട് അവനോട്. അതുകൊണ്ടാ ഈ ആധി.ഞാൻ ചെല്ലട്ടെ.ഒന്ന് തണുപ്പിച്ചില്ലേൽ ഇന്ന് ഉറക്കം ഉണ്ടാവില്ല.

അവനിതുവരെയും വന്നില്ല,അല്ലെ ചേച്ചി.

മ്മ്,വിളമ്പി കാത്തിരിന്നു പാവം. അവനിത് എവിടെപ്പോയി കിടക്കുന്നു. ഒന്ന് വിളിച്ചുടെ.

അവൻ വന്നോളും ചേച്ചി.കഴിച്ചേ വരൂ
താമസം ഉണ്ടേല് അതാ പതിവ്.വാ വന്നു കിടക്കാൻ നോക്ക്.
******
ലൈറ്റുകൾ അണഞ്ഞു.ഉറക്കം ഓരോരുത്തരെയായി കീഴടക്കി.ഈ സമയം ഗേറ്റിന് പുറത്ത് അല്പം അകലെയായി ഓട്ടോ വന്നുനിന്നു.
അതിൽ നിന്നും അവശതയോടെ ഇറങ്ങി അവൻ “ശംഭു”.

കുഞ്ഞേ അകത്തേക്ക് നിർത്താം. ഈ അവസ്ഥേല് ഒറ്റക്ക് എങ്ങനാ.

പൊക്കോളാം ചേട്ടാ.ഈ രാത്രിയിൽ
അവിടുള്ളവർ ഉണർന്നാൽ നൂറ് ചോദ്യം ഉണ്ടാവും.ചേട്ടൻ വിട്ടോ.

എന്നാലും ആരാ അവരൊക്കെ.

അറിയില്ല.തല്ക്കാലം ആരും ഒന്നും അറിയണ്ട.ചേട്ടൻ ചെല്ല്.ഞാൻ വന്നു കണ്ടോളാം.

ഞാൻ പിടിക്കാം കുഞ്ഞേ.അത്രേം നടക്കാൻ.

പൊക്കോളാം ചേട്ടാ.അല്പം വേദന അത്രേ ഉള്ളു.എന്നാലും നടക്കാം. ചേട്ടൻ ആ സമയം അതുവഴി വന്നു. അതുകൊണ്ട് ഇതുവരെ എത്തി.
ഞാൻ നടന്നോളാം.അധികം ഒന്നും ഇല്ലയെന്ന് മനസ്സിൽ ഒന്നുറപ്പിക്കണം.
അതിനാ.ചേട്ടൻ ചെല്ല്.

അധികം തർക്കിക്കാതെ ആ ഓട്ടോ അവിടെനിന്നും ഇരുട്ടിലേക്ക് മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *