ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Posted by

ഇവിടുത്തെ പരിപ്പുവട ആണല്ലേ അമ്മയെ കയ്യിലെടുക്കാനുള്ള മന്ത്രം.
വാ ചേച്ചി,നമ്മുക്കും ചെല്ലാം അല്ലെൽ അവൻ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിക്കും.പിന്നെ കട്ടുതിന്നാൻ നിക്കണം.അല്ലേൽ അമ്മയോട് അടിയിടണം.പരിപ്പുവട തട്ടിപ്പറിച്ചതു കൊണ്ട് ആ ദോശയുടെ ഒരു കഷ്ണം തീറ്റിച്ചില്ല. മണം കേട്ടിട്ട് വെള്ളമൊലി പ്പിച്ചു നിന്നിട്ടും ങെ ഹേ…. തന്നില്ല അറിയാല്ലോ അമ്മേടെ സ്വഭാവം.

എന്നാ നീ വാ… വേറെ എന്നക്കെയാ ഒള്ളെന്നും നോക്കാം.

അവർ അകത്തുകയറുമ്പോൾ ആര് എന്ന ചോദ്യത്തോടെ ആളുകൾ നോക്കുന്നുണ്ട്.മനസ്സിലായതും ചിലർ ഉള്ളിലേക്ക് കയറാൻ വഴിയൊരുക്കി. പുറമെ നിന്ന് തോന്നില്ല എങ്കിലും അകത്തു സൗകര്യം ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ അവർക്ക് മനസിലായി.
റേഡിയോ സംഗീതം മെല്ലെ കാതുകളിൽ മുഴങ്ങുന്നുണ്ട്.പഴമ നിലനിർത്തിക്കൊണ്ട് വൃത്തിയോടെ,
ചിട്ടയോടെ സജീകരിച്ചിരിക്കുന്ന ഇരുപ്പിടങ്ങൾ.പഴയ സ്റ്റൂളും ബഞ്ചും ഡസ്കും ഒക്കെയാണ്.അവക്ക് പല വർണ്ണങ്ങളാൽ നിറം പകർന്നിരുന്നു.
ഇടക്ക് ആരെയും ശല്യപ്പെടുത്താതെ പല വശങ്ങളിലായി ചിമ്മിണി വിളക്കും ആട്ടുകല്ലും അരകല്ലും.
ഉരലും ഉലക്കയും ഒക്കെ ക്രമീകരിച്ച്
പഴമ നിലനിർത്തിക്കൊണ്ടുള്ള ഒരു ഭക്ഷണശാല.അത്ഭുതപ്പെടുകയാണ് അവർ.ആരോ രണ്ടുപേർക്കും ഇരിക്കാൻ സൗകര്യം ചെയ്തപ്പോൾ വേണ്ട എന്ന ആംഗ്യത്തോടെ അവർ പലഹാരം വക്കുന്ന ഇടത്തേക്ക് ചെന്നു.അല്പം തിരക്കുണ്ട്.ജോലി കഴിഞ്ഞു പോകുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചൂടോടെ എന്തെങ്കിലും കരുതുക അധികം ഇല്ല എങ്കിലും ഇന്നും ചില ഗ്രാമപ്രദേശത്ത്
നിലനിക്കുന്നു. അവരുടെ ഇടയിലായി ശംഭുവും.

ചില്ലുകൊണ്ട് മറച്ചുകെട്ടിയ അടുക്കള
അവിടെ പലവിധം ചെറുപലഹാരം വറുത്തുകോരുന്നു.സാവിത്രിക്കായി ചൂടോടെ പരിപ്പുവടയും ഉഴുന്നുവടയും
പൊതിഞ്ഞുവാങ്ങുന്ന തിരക്കിലാണ് ശംഭു.അതിനിടയിൽ തന്റെ പിറകിൽ നിന്ന ഗായത്രിയെയും വീണയെയും അവൻ ശ്രദ്ധിച്ചില്ല.തിളച്ച എണ്ണയിൽ വറുത്തെടുക്കുന്ന മുളക് ബജി കണ്ടു വീണയുടെ ക്ഷമ നശിച്ചു.

“ചേട്ടാ ബജി പാഴ്‌സൽ” പെട്ടന്ന് ഒരു സ്ത്രീശബ്ദം കേട്ട് രാമൻ തിരിഞ്ഞു.

അല്ല ഇതാര്.ഗായത്രിക്കുഞ്ഞും ഉണ്ടല്ലൊ കൂടെ.ഒരു യാത്ര കഴിഞ്ഞു വരുവാ അല്ലെ.ഞാനോർത്തു ഇവൻ ഇടക്കൊരു പതിവ് ഒള്ളതാണെ അങ്ങനെ വന്നതാവും എന്ന്.

അതെ ചേട്ടാ…. ഒന്ന് ടൗണിൽ ഒക്കെ പോയിവരുന്ന വഴിയാ.അപ്പൊഴാ ഇവൻ ഇങ്ങോട്ട്.

ഇവനിത് പതിവാ.അവിടെ വണ്ടില് ഇരുന്നാൽ പോരാരുന്നോ.ഇവൻ അങ്ങ് കൊണ്ടുവന്നെനെല്ലൊ.

ങാ,എന്തു ചെയ്യാം.ഈ പൊതി ആർക്ക് കൊടുക്കാൻ ആണാവോ. ഇവനീ മേടിക്കുന്നതൊക്കെ ഈ ചേച്ചിമാർക്ക് കിട്ടിയാൽ അല്ലെ.

അത്‌ നല്ല തമാശ.ടീച്ചർക്ക് ഇവിടുത്തെ പലഹാരം പണ്ട് തൊട്ടേ കാര്യമാ.ഈ നാട്ടിൽ എത്തിയ കാലം മുതലേ അങ്ങനാ.അവരൊന്നിച്ചു നടക്കാൻ ഇറങ്ങും.മോളൊന്നും ഇല്ല അന്ന്.എന്റെ അപ്പൻ ആരുന്നു അന്ന്. കൂടെ ഞാനും.അന്ന് ഇവിടെ ഇത്ര സൗകര്യം ഒന്നുമില്ല.ഒരു മാടക്കട.

Leave a Reply

Your email address will not be published. Required fields are marked *