ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Posted by

എന്നാ അവിടങ്ങു നിക്കരുതാരുന്നോ.
എന്തിനാ ഇങ്ങ് പൊന്നെ.ഇതിനോട് ഒക്കെ എന്തു പറഞ്ഞിട്ട് എന്തുകാര്യം.
നോക്കി നിക്കാതെ കേറിപ്പോ രണ്ടും.
ശുദ്ധിയില്ലാതെ വിളക്കിന്റെ മുന്നിൽ നിക്കണ്ട,ചെല്ല്.

കേട്ടതും പെൺപടകൾ രണ്ടും അകത്തേക്ക് ഓടി.”അതിങ്ങു തന്നേച്ചു പോടാ പട്ടി.നടക്കുന്നു അവൻ പെണ്ണുങ്ങളുടെ താളത്തിന് തുള്ളിക്കൊണ്ട്”ബാക്കിയുള്ള ദേഷ്യം അവനോട് തീർത്ത സാവിത്രി കളപ്പുരയിലേക്ക് നടക്കാൻതുടങ്ങിയ ശംഭുവിന്റെ കയ്യിൽനിന്നും കവറും തട്ടിപ്പറിച്ച് അകത്തേക്ക് നടന്നു.ഒരു ചിരിയോടെ അവനും.പിന്നാമ്പുറത്തു ചെല്ലുമ്പോൾ ദാ നിക്കുന്നു പെൺപടകൾ അവനെയും നോക്കി.

“അമ്മ മയത്തിലായോടാ”അവനെ കണ്ടതും വീണയുടെ ചോദ്യമെത്തി.

ചെന്നുനോക്ക്.കൊണ്ടുവന്നതും മേടിച്ച് അകത്തേക്ക് പോയിട്ടുണ്ട്.
എന്താകുവോ എന്തോ.ഏതായാലും
രണ്ടാളും കൊള്ളാം.ഒരു പ്രശ്നം വന്നാൽ പെട്ടുപോകും എന്നുറപ്പ്.

അത്‌ പിന്നെ നിന്റെ ടീച്ചറല്ലേ.നിന്നോട് അല്ലെ അല്പം മയപ്പെടു.അതുകൊണ്ട് അല്ലെ,വിട്ടുകള.പിന്നെ നിന്റെ കയ്യീന്ന് പലഹാരം കിട്ടിയ സ്ഥിതിക്ക് ഇനി തണുത്തൊളും.എന്നാ ഞങ്ങള് ചെല്ലട്ടെ.ഭക്ഷണത്തിന്റെ സമയത്ത് അങ്ങ് എത്തിയേക്കണം.

ഗായത്രി തിരിഞ്ഞുനടന്നു.പതിയെ പുറകോട്ട് നിന്ന വീണ തിരിഞ്ഞു നടന്ന ശംഭുവിന്റെ കയ്യിൽപിടിച്ചു വലിച്ചു.തന്റെ അഭിമുഖമായി വന്ന അവന്റെ കോളറിൽ പിടിച്ചവൾ അവന്റെ ചുണ്ടുകളെ സ്വന്തമാക്കി.
കണ്ണുകൾ ഇറുക്കിയടച്ചവൾ അവന്റെ ചുണ്ട് കടിച്ചെടുത്തു.
“ഇനി പൊക്കോ,കഴിക്കാൻ വരുമ്പൊ ഇതിലും ചൂടിൽ ഒന്ന് തരാം.ഇപ്പൊ എന്റെ ചെക്കൻ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.നിന്റെ മനസ്സ് ഇളക്കാവോ എന്ന് ഞാൻ നോക്കട്ടെ”
തന്റെയൊപ്പം വീണയുടെ അസാന്നിധ്യം തിരിച്ചറിഞ്ഞ ഗായത്രി ഉള്ളിൽ ചിരിച്ചു.എന്തു നടക്കും എന്ന് നന്നായി അറിയുന്ന അവൾ ഉള്ളിൽ ചിരിച്ചു.ഒപ്പം ഓടിയെത്തിയ വീണയെ നോക്കി ഒരു ചിരിയങ്ങു കൊടുത്തു ഒപ്പം വയറിൽ ഒരു ഞുള്ളും.

ഈ പെണ്ണ്…….

എന്റെ അനിയനാ അവൻ.
ലൈസെൻസ് ആയിട്ടില്ല ഓർമ്മ വേണം.

ഒന്ന് പോടീ.അവൻ ഇനി എന്റെയാ.
ഞാൻ കഴിഞ്ഞുമതി നീ.കേട്ടോടി.

കിളിപോയി നിൽക്കുന്ന ശംഭുവിനെ പതിയെയൊന്ന് തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് അടുക്കളവാതിലിൽ കടന്ന് അകത്തേക്ക് കയറി.
******
കിള്ളിമംഗലം എക്സ്പോറിട്ടേർസ്, ഉച്ചക്കുശേഷം തന്റെ ഓഫീസിൽ വില്ല്യമിനൊപ്പം സംസാരിക്കുകയാണ് ഗോവിന്ദ്.വിശ്രമവേളകളിൽ വില്ല്യം മിക്കവാറും ഗോവിന്ദിനൊപ്പം ഉണ്ട്. ഒന്നിച്ചുള്ള താമസവും.

ഗോവിന്ദ്,അവളുടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം.

വീണ,നല്ല ഫിഗർ ആണവൾ.ആരും
ഒന്ന് കൊതിക്കും അവളുടെ കൂട്ട്. കാര്യം ശരിയാണ്.അവളുടെ ശരീരം,
അത്‌ വിലകൊടുത്തിട്ടാണ് ഞാൻ ഒരിക്കൽ ഊരിപ്പോന്നത്.അതാണ് ഞാനിന്നിവിടെ ഇരിക്കാൻ കാരണം.
പക്ഷെ അതിനു ശേഷം അവൾ വെറും പട്ടിയെപ്പോലെ കണ്ടുതുടങ്ങി.

മ്മ്,ഞാനറിയുന്ന നീ പ്രതികരിക്കാതെ ഇരിക്കുന്നത്തിന്റെ കാരണം.അതാ എനിക്ക് മനസ്സിലാവാത്തത്.

പറഞ്ഞിട്ടില്ലേ വില്ല്യം.ചവിട്ടേറ്റ പാമ്പ്, അതിനോട് കളിക്കുമ്പോൾ ശ്രദ്ധ വേണം.അവളെ തൊടാതിരുന്നിട്ട് പോലും അവൾ ഒന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *