മോനെ ശംഭു.നിന്റെ കണ്ണ് അത് കള്ളം പറയില്ല.നീയിപ്പൊ ബലം പിടിച്ചോ.പക്ഷെ ആ കണ്ണിലെ തിരയിളക്കം ഞാൻ കണ്ടതാ.
നീയെന്നെ വീഴാതെ പിടിച്ചപ്പോൾ. അന്നെന്നെ മുറിയിലാക്കിയപ്പോൾ ആ ചുണ്ടിൽ തന്ന സമ്മാനം ഒത്തിരി ഇഷ്ട്ടം തോന്നിയിട്ടാ.അന്നെനിക്ക് ഉത്തരം കിട്ടിയതാ.ഇപ്പൊ നീ കാട്ടുന്ന അവഗണന, അതിന് അധികം ആയുസ് ഉണ്ടാവില്ല.
ചേച്ചി ഒന്നോർക്കണം.ചിലപ്പോൾ എന്റെ മനസ്സൊന്നു പാളിയിരിക്കാം. വരും വരായ്കകൾ ചിന്തിച്ചുനോക്ക്. എന്നിലും അറിവുള്ള ആളല്ലേ.ഇവിടെ ചേച്ചിയുടെ വീട്ടിൽ, നാട്ടുകാർ ഇവരോടൊക്കെ എന്ത് പറയും.
കുടുംബത്തിന്റെ പേര് പോകുന്ന പണിയാ.ഞാൻ കൂടെ നിക്കില്ല ഇതിന്
മ്മ്,നിന്റെ ഇഷ്ടം.പക്ഷെ ഞാൻ പിന്നോട്ടില്ല.ഇനി എന്നെ ഒരാള് തൊടുമെങ്കിൽ അത് എന്റെ മുന്നിൽ നിൽക്കുന്ന നീയാവും.എന്റെ തീരുമാനം ഉറച്ചതാണ്.വീട്ടുകാർ,
എല്ലാം അറിഞ്ഞാൽ അവർ സമ്മതിക്കും.എനിക്കുറപ്പുണ്ട്.നിന്റെ ടീച്ചറാവും നിന്നോട് പറയുക.എന്റെ വീട്ടിൽ ഒരു പ്രശ്നം,അതുണ്ടാവില്ല.
അത് ഞാൻ ഉറപ്പുതരുന്നു.നാട്ടുകാർ അവരല്ല നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത്
പിന്നെ അവൻ ഗോവിന്ദ് അവനെ ഞാൻ ഒതുക്കും. നീയുണ്ടാവണം കൂടെ.
എന്തൊക്കെ പറഞ്ഞാലും ചിലതിൽ എനിക്ക് വിയോജിപ്പുണ്ട്.നിർബന്ധം പിടിക്കരുത്.എനിക്ക് കഴിയില്ല.
ആഹാ രണ്ടാളും ഇവിടെ നിക്കുവാ. ഞാൻ അവിടെയൊക്കെ നോക്കി.
ദാ ചായ കുടിക്ക്.
ചേച്ചി,പഞ്ചസാര കിലോ 38 ആണ്. ഒന്ന് ഓർത്തുവച്ചോ.
കൂടിപ്പോയോ ചേച്ചി?
അല്പം,സാരമില്ല.അഡ്ജസ്റ്റ് ചെയ്യാം. നേരത്തെക്കാൾ നന്നാവുന്നുണ്ട്.
അല്ല ഇവിടിങ്ങനെ നിന്നാൽ മതിയോ പോവണ്ടേ രണ്ടാൾക്കും.
നീ ആദ്യം ഇത് കുടിക്ക്.പോവാൻ ഒക്കെ ഇനിയുമുണ്ട് സമയം.അല്ലെ ചേച്ചി.
ഇനി വൈകണ്ട പെണ്ണെ.അല്ലേൽ അതിനാവും അമ്മ.അറിയാല്ലോ ഇവനെ കണ്ടില്ലേൽ ഇരുപ്പ് ഉറക്കില്ല.
അതും ശരിയാ ചേച്ചി.അമ്മേടെ ഇള്ള ക്കുട്ടി അല്ലെ.കാര്യങ്ങൾ അറിഞ്ഞത് ഇപ്പഴാന്ന് മാത്രം.
വീട് പൂട്ടിയിറങ്ങുമ്പോൾ ഗായത്രി വീണയെ ചെറുതായൊന്ന് നുള്ളി.
കണ്ണുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശംഭുവിനെ കാട്ടി അവൾ പിരികം ഉയർത്തി.
ഒരു പിടീം ഇല്ലടീ.ചെറുക്കൻ കട്ടക്ക് നിക്കുവാ.പക്ഷെ ആ മനസ്സ് ഞാൻ കീഴടക്കും.വിശ്വാമിത്രന്റെ തപസ്സ് ഇളകി,പിന്നാ ഇവൻ.നീ വാ പെണ്ണെ.
*****
അവരെയും വഹിച്ചുകൊണ്ട് ആ ജാഗ്വർ മുന്നോട്ടു നീങ്ങി.സന്ധ്യയുടെ ചുവപ്പ് പടരുന്നു.പതിവുപോലെ ആ വഴിയിലൂടെയുള്ള പോക്കിൽ പഴയ റേഡിയോ ഗാനങ്ങൾ ഉയരുന്ന
കടയുടെ അല്പം മാറി വഴിയരികിൽ വണ്ടിയൊതുക്കി.”എന്താടാ ഇവിടെ നിർത്തിയെ?””നിങ്ങൾ ഇവിടിരുന്നോ ഞാനിപ്പൊ വരാം”ഗായത്രിയുടെ ചോദ്യത്തിനുള്ള മറുപടിയും കൊടുത്ത് അവൻ അകത്തേക്ക് കയറി.അവന്റെ പോക്കും നോക്കി നിന്ന വീണ ആ ബോർഡ് വായിച്ചു.
“രാമേട്ടന്റെ അടുക്കള”
“മോളെ ഇത് അമ്മക്ക് പലഹാരം വാങ്ങാനുള്ള പോക്കാ”വീണയുടെ വാക്കുകൾ കേട്ട് പിറകോട്ട് നോക്കിയ
ഗായത്രിയും ആ ബോർഡ് വായിച്ചു.
അപ്പൊ ഇതാണല്ലേ ആ സ്ഥലം.