കോകില മിസ്സ് 4 [കമൽ]

Posted by

ഫൈസൽ ഒരു വഷളച്ചിരിയോടെ പറഞ്ഞു. ജിതിൻ നിസ്സഹായനായി എന്നു മനസ്സിലാക്കി അവൻ അനുയായികളോട് കണ്ണു കാണിച്ചു. അവനെ വിട്ടവർ പെട്ടെന്ന് ഒഴിഞ്ഞു മാറിയപ്പോൾ ഫൈസൽ അടുത്ത ക്ഷണം ഓടിച്ചെന്ന് ജിതിന്റെ മുഖത്താഞ്ഞിടിച്ചു. പെട്ടെന്ന് തല കറങ്ങിയ ജിതിൻ സൈക്കിളോട് കൂടി പിന്നിലേക്ക് വീണു.
“ഫൈസലെ, വേണ്ട, വിട്ടേര്… അവൻ ഇനി ഒന്നിനും വരില്ല പ്ളീസ്.”
സോണി അനുനയം പരീക്ഷിച്ചു.
“പൂറിമോനെ, നിനക്കുള്ളതും വച്ചിട്ടുണ്ട്. നീ കളിയാക്കിച്ചിരിക്കും. അല്ലെടാ..”
ഫൈസൽ സോണിയുടെ നേരെ തിരിഞ്ഞത് കണ്ട് ജിതിൻ എണീക്കാൻ ശ്രമിച്ചു. അതു കണ്ട് ഫൈസൽ ജിതിന്റെ വയറു നോക്കി തൊഴിച്ചു. കയ്യിൽ നിന്നും തെറിച്ചു പോയ സ്റ്റമ്പ് പെറുക്കിയെടുത്ത് ജിതിന്‌ നേരെ അടിക്കാൻ ഓങ്ങി.
“ഫൈസൽ!!!!”
വിളി കേട്ട് ഫൈസൽ പെട്ടെന്ന് തിരിഞ്ഞു നോക്കി. വിദ്യ മിസ്സ്‌ കലിച്ചു തുള്ളി അവർ നിൽക്കുന്നിടത്തേക്ക് നടന്നു വന്നു. ഫൈസൽ ഉദ്യമം നിർത്തി സ്റ്റമ്പ് വലിച്ചെറിഞ്ഞ് മാറി നിന്ന് അവരെ ആലോസരത്തോടെ നോക്കി. ജിതിൻ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ പൊടി തട്ടി എണീറ്റു.
“എന്താ ഫൈസൽ ഇതൊക്കെ? നിങ്ങളൊക്കെ തല്ലു കൂടി ചാകാൻ വേണ്ടിയാണോ സ്കൂളിലേക്ക് വരുന്നത്? ഞാനിത് കത്രീനാ മേഡത്തിനോട് റിപോർട്ട് ചെയ്യും.”
“ഓഹ്… കച്ചറിന മേടം. ശെരി ശെരി…. വാടാ…”
ഫൈസൽ ജിതിനെ തറപ്പിച്ചു നോക്കി കൂടെയുള്ളവരെയും കൂട്ടി നടന്നു നീങ്ങി.
“സോണി, സ്കൂൾ വിട്ടിട്ട് സമയം കുറെയായില്ലേ, നീ വീട്ടിൽ പോവാൻ നോക്ക്.”
വിദ്യയുടെ ആജ്ഞ കേട്ട് സോണി ജിതിനേ നോക്കി അല്പനേരം നിന്നിട്ട് തിരിച്ചു പോയി. പുറകെ പോകാൻ ഒരുങ്ങിയ ജിതിനേ വിദ്യ പിടിച്ചു നിർത്തി.
“ചോര വരുന്നുണ്ടല്ലോ,” അവന്റെ മുഖം പിടിച്ചു ചരിച്ചു നോക്കിക്കൊണ്ട് വിദ്യ പറഞ്ഞു,” വാ മരുന്നു വച്ചു തരാം.”
ജിതിൻ കടവായിൽ നിന്ന് വായിലേക്ക് കിനിഞ്ഞ ചോരയുടെ ഗന്ധവും രുചിയും നിലത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് വിദ്യയുടെ പുറകെ നടന്നു. സ്റ്റാഫ് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കോട്ടൻ എടുത്ത് അവന്റെ ചുണ്ടിലെ മുറിവിൽ ഒപ്പി.
“ചുണ്ടിലെ മുറിവല്ലേ, പെട്ടെന്ന് പൊറുത്തോളും. ഇത്ര ചെറിയ മുറിവിന് മരുന്നൊന്നും വേണ്ട.”
ജിതിൻ അപ്പോളും തിരിച്ചൊന്നും മിണ്ടാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. ബാഹ്യമായ മുറിവുകളോ വേദനയോ അല്ല അവന്റെ നിശ്ശബ്ദതക്ക് ഹേതു എന്ന് വിദ്യ മനസ്സിലാക്കി.
“നിന്റെ ബാഗ് എവിടെ, എടുത്തിട്ട് വാ, എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്.”
ജിതിൻ ചെന്ന് സ്കൂൾ ഗ്രൗണ്ടിൽ അവൻ ഊരിയെറിഞ്ഞ ബാഗും തോളിലിട്ട് കാറ്റ്‌ പോയ സൈക്കിളും ഉന്തി തിരികെ വരുമ്പോഴേക്കും വിദ്യമിസ്സ് അവരുടെ ബാഗും തോളിൽ തൂക്കി അവനെ കാത്തു നിൽപ്പുണ്ടായിരുന്നു.
“വാ, എന്റെ കൂടെ നടക്ക്‌.”
അവർ നടന്നു തുടങ്ങിയപ്പോൾ വിദ്യ സംസാരിച്ചു തുടങ്ങി.
“ജിത്തൂ, നിന്നോട് ഞാനിപ്പോ സംസാരിക്കുന്നത് ഒരു ടീച്ചർ ആയിട്ടല്ല. ഒരു ഫ്രണ്ട് എന്ന നിലയിലാണ്.”
വിദ്യ മിസ്സ്‌ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അവന് മനസ്സിലായി. ‘അപ്പനും അമ്മേം കഷ്ടപ്പെട്ടല്ലേ സ്കൂളിൽ അയക്കുന്നത്, അവർ നിന്നെ ബുദ്ധിമുട്ടിയല്ലേ പഠിപ്പിക്കുന്നത്, ഇങ്ങനെ തല്ലു കൂടി നടന്നാൽ ഭാവിയെന്താവും… സ്ഥിരം ക്ലിഷേ. ആ അവസ്ഥയിലും അവനൊന്ന് പുഞ്ചിരിച്ചു.
“കോകില എന്നോടെല്ലാം പറഞ്ഞു.”
ജിതിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് മിടിപ്പ് നിർത്തി. പുറത്തേക്കുള്ള വഴി നടന്നു തീർക്കാൻ മറന്ന പോലെ അവൻ നിന്നു. അവന്റെ തലച്ചോർ, അവന്റെ ശരീരത്തിലുടനീളം ജാഗ്രതാ സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഇപ്പൊ ഒരു മഴ പെയ്തെങ്കിൽ ഈ സംഭാഷണം ഇവിടെയവസാനിപ്പിച്ച് ഓടാമായിരുന്നു എന്നവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *