കോകില മിസ്സ് 4 [കമൽ]

Posted by

പിറ്റേന്ന് അമ്മ ചുട്ടു കൊടുത്ത ദോശയും മുളക്‌ചമ്മന്തിയും വാരിയടിച്ച്‌ അളവിൽ കവിഞ്ഞ സ്നേഹം കാണിക്കാനെന്നോണം ഇരു കവിളുകളിലും മാറി മാറി ചുംബനങ്ങളർപ്പിച്ച്, അച്ഛനോട് പുഞ്ചിരിച്ച്, കണ്ണു കൊണ്ട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി പൂന്തോട്ടത്തിനു മുന്നിലെത്തിയപ്പോൾ മൈര്, ഒരൊറ്റ പൂവില്ല. ഇന്നലേക്കൂടെ മൊട്ടു വിടർന്ന നാലഞ്ചു റോസ കണ്ടു വച്ചിരുന്നതാണല്ലോ? ഇപ്പൊ എവിടെ?
“അമ്മേ…. അമ്മാ…!!!!”
അവൻ പുറത്തു നിന്ന് കീറിപ്പൊളിച്ചു.
“എന്താണെന്ന് ഒന്ന് നോക്കിക്കൂടെ മനുഷ്യാ?” ഈറൻ മുടി തോർത്തു ചുറ്റി കെട്ടി വെച്ച് കയ്യിൽ സോപ്പുപതയുമായി പ്രഭാകരനെ ശകാരിച്ചു കൊണ്ട് അംബിക മുറ്റത്തേക്ക് ഓടി വന്നു.
“എന്താടാ ദർമ്മക്കാരാ? എന്താ പറ്റിയെ?”
“ഇതെന്താ അമ്മേ, ഒരൊറ്റ പൂവില്ലല്ലോ? എവടെ? എവിടെപ്പോയി എല്ലാം?”
“വല്ല പശുവും തിന്നു കാണും”
“ഇവിടെ എനിക്കറിയാവുന്ന പശു ഒന്നേയുള്ളൂ. എന്നാപ്പിന്നെ പൂ മാത്രമാക്കിയതെന്തിനാ? ചെടി കൂടെ അങ്ങു തിന്നോളാരുന്നില്ലേ?” ജിതിൻ ചൊടിച്ചു.
“ടാ ടാ… നീ അടി മേടിക്കും. രാവിലെ അപ്പുറത്തെ വിലാസിനിച്ചേച്ചി ചോദിച്ചതാ, അവർക്ക് അമ്പലത്തിൽ കൊണ്ടൊവാൻ. ഭഗവാന്റെ കാര്യത്തിനല്ലേ? ദാ അപ്പുറത് ജമന്തി നിൽപ്പുണ്ടല്ലോ? ഇന്ന് നീ അതു കൊണ്ടു പോ.”
“എനിക്ക് വേണ്ട ജമന്തീം കുമന്തീം ഒന്നും. ഞാൻ പോവാ.”
“സത്യം പറയടാ നീയീ പൂവ് കൊണ്ടു പോവുന്നത് ടീച്ചേർന് കൊടുക്കാൻ തന്നാണോ?”
“പൊന്ന് അംബികാമ്മെ, സത്യം. വേണേൽ സോണിയോട് ചോദിക്ക്.”
അവൻ സൈക്കിളിൽ കയറി ചവുട്ടി നീങ്ങി.
“സോണിയല്ലേ? ആഹ്…ആ കുരുപ്പിനെ എന്റെ കയ്യിൽ കിട്ടും. അപ്പൊ രണ്ടു പേർക്കും ഞാൻ ചോദിക്കാതെ തരാം സമ്മാനം.”
വയറു വേദനയാണെന്നു സോണിയോട് കള്ളം പറഞ്ഞ്‌ ജിതിൻ അസംബ്ലിക്ക്‌ പോവാതെ ഡെസ്കിൽ തല ചായ്ച്ചു കിടന്നു. കോകിലയെ അഭിമുഖീകരിക്കാൻ, അവളുടെ മുഖത്ത് നോക്കാൻ അവൻ ആശക്തനായിരുന്നു. എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അന്ന അവന്റെ അടുത്തു ചെന്ന് അവന്റെ തലയിൽ തലോടി.
“സുഖമില്ലേ ജിത്തൂ…”
“സാരമില്ല, ഞാൻ കുറച്ചു നേരം തനിച്ചു കിടക്കട്ടെ അന്ന…”
അവൾ ഒന്നും മിണ്ടാതെ നടന്നു പോയി.
സ്കൂളിലെ പ്യൂൺ കം അടിച്ചുതളിക്കാരി മറിയ ചേച്ചി എല്ലാവരും അസംബ്ലിക്കിറങ്ങിയോ എന്ന് ഉറപ്പു വരുത്താൻ പതിവ് പോലെ ഓരോ നിലയിലും കയറി അവന്റെ ക്ലാസ്സിലും എത്തി.
“ജിതിനെന്താ അസ്സംബ്ലിക്ക് പോയില്ലേ?”
“വയറു വേദനയാ ചേച്ചീ, പോയില്ല.”
“അതെന്താ അസംബ്ലി സമയത്ത് ഒരു വയറുവേദന? സാധാരണ പെണ്പിള്ളേരാ ഇങ്ങനെ വയറും പൊത്തി ഇരിക്കാറ്. നിനക്കങ്ങനെയൊന്നും ഇല്ലല്ലോ?”
ഈ പൂറിത്തള്ള പുച്ഛിച്ചതാണോ അതോ കോമഡി പറഞ്ഞതോ? ജിതിന്‌ സംശയമായി.
“ഇങ്ങനെ ഒക്കെ ഇരിക്കണമെങ്കിലേ കത്രീനാ മാഡത്തിന്റെ അനുവാദം വേണം.”
“അറിയാം മാറിയ ചേച്ചീ. ഞാൻ കുറച്ചു നേരം ഇരുന്നോട്ടെ. പ്ലീസ്, വയ്യാഞ്ഞിട്ടാ.”
“മം…”
അവർ മൂളിക്കൊണ്ട് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *