സോണിയുടെ കൂടെ പുറത്തേക്ക് നടക്കുന്നതിനിടയിൽ ജിതിൻ ചിന്തിച്ചു. പക്ഷെ, പെണ്ണിന്റെ പേരിൽ പല നല്ല സുഹൃദ്ബന്ധങ്ങളും വേർപിരിഞ്ഞിട്ടുള്ളത് താൻ നേരിൽ കണ്ടിട്ടുണ്ട്. അവന്റെ മനസ്സിലേക്ക് അപ്പോൾ ഓടിയെത്തിയത് ഫ്രണ്ട്സ് സിനിമയിൽ ജയറാമും മുകേഷും കൂടെ അടികൂടുന്ന രംഗമാണ്. സൂക്ഷിക്കണമല്ലോ!!! നാവോന്നു പിഴച്ചാൽ, സോണിയെ പിരിയുന്ന കാര്യം അവന് ചിന്തിക്കാൻ പോലും കഴിയില്ല.
“അളിയാ സോണി… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടാർന്നു.”
“ആണോ അളിയാ, എനിക്കും നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“ആഹാ, എന്നാ നീ പറ”
“ഹേയ്, നീയാദ്യം പറ. ഞാൻ ഉദ്ദേശിച്ചത് തന്നാണെങ്കിൽ, നീയാദ്യം പറഞ്ഞാലേ ആ ഒരു ഇതുള്ളൂ…”
“നീയുദ്ദേശിക്കുന്നത്…. അതല്ല, ഇത്…. അളിയാ, നീയെന്നേ തെറ്റിദ്ധരിക്കരുത്. ഞാൻ പറയുന്നത് ശാന്തമായിട്ട് കേൾക്കണം. “
“നീ പറ….”
“ഇതു നമ്മളെ സംബന്ധിച്ച കാര്യമല്ല. പക്ഷെ നിന്നെ സംബന്ധിച്ച കാര്യമാണ്. നമ്മുടെ പൂജയില്ലേ?”
“പൂജയുണ്ട്. പൂജയുണ്ടല്ലോ? പൂജക്കെന്താ?”
“അളിയാ… പൂജ…”
“മൈരേ പൂജയെ നിനക്കിഷ്ടമാണെന്നു മാത്രം പറയല്ലേ.”
“അയ്യട… ഇഷ്ടപ്പെടാൻ പറ്റിയ ചള്ക്ക്…”
“എടാ അങ്ങനെന്തേലും മോഹമുണ്ടെങ്കിൽ അതങ്ങു കളഞ്ഞേരെ. അവള് വെറും വെടിയാണളിയാ….”
“അല്ലേലും നീ നോക്കുന്ന പെണ്ണിനെ ഞാൻ…. “പെട്ടെന്ന് ജിതിൻ കേട്ടത് വിശ്വാസം വരാത്ത പോലെ സോണിയെ നോക്കി.
“അപ്പൊ നിനക്കെല്ലാം അറിയാമായിരുന്നോ?”
“പിന്നെ അറിയാണ്ടിരിക്കാൻ ഞാനെന്താ പൊട്ടനാ?” അവളും കിരണും തമ്മിലുള്ള എല്ലാ സെറ്റപ്പും അറിയാം.”
“അളിയാ നീയപ്പോ മുതലാക്കാൻ തന്നെ?”
“അല്ല മച്ചമ്പീ, അവളെ എനിക്ക് ശെരിക്കും ഇഷ്ടമാണ്. “
ജിതിന് ഒന്നും മനസ്സിലായില്ല.
“നീ എന്തൊക്കെയാ ഈ പറയണേ? എനിക്ക് ഒന്നും അങ്ങോട്ട് ഇറങ്ങുന്നില്ല.”
“അവളെ ആദ്യം കണ്ടപ്പോ മുതലേ എനിക്കിഷ്ടാണ് അളിയാ. ഇഷ്ടപ്പെട്ട പെണ്ണിനെപ്പറ്റി എങ്ങിനെയാ അളിയാ പോക്കാണെന്നൊക്കെ പറയുന്നേ? അതാ ഞാൻ നിന്നോട് അതിനെപ്പറ്റി നിന്നോട് അത്ര കാര്യമായി ഒന്നും പറയാഞ്ഞേ. നീ പൊറുക്കളിയാ.”
ഒന്നും സംഭവിക്കാത്തത് പോലെ സോണി അതു പറയുമ്പോഴും അവന്റെ ഉള്ളിൽ ഒരു നീറ്റലുണ്ടെന്ന് അവന്റെ മുഖത്തു നിന്ന് ജിതിൻ വായിച്ചെടുത്തു. സോണി പറയാൻ കൊള്ളില്ലാത്തത് എന്തോ പറഞ്ഞത് പോലെ വിഷയം മാറ്റി.
“ഇന്ന് കോകില മിസ്സ് നേരത്തെ പോയല്ലേ?”
“മം….”
“ആഹാ… മൂഡ് പോയല്ലോ? നീ തൽക്കാലം എനിക്ക് കമ്പനി താ.”
“അളിയാ… ഒരു കാര്യം ചോദിക്കട്ടെ?”