ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

“സർ…
പ്ളീസ് കം… വീ വേർ വെയ്റ്റിംഗ് ഫോർ യു..”
ഇച്ചായൻ ഓടിവന്ന് എന്നെ പിടിച്ചു തള്ളി അകത്ത്ക്ക് മാറ്റി ആ ചെക്കന്റെ കയ്യിൽ പിടിച്ചു കുലുക്കുന്നതു കണ്ടു..

“ഏഹ്…
ഇത് സാറോ???
അല്ലാ….
അപ്പൊ “അലക്സിന്റെ വീടല്ലേ” എന്ന് മലയാളത്തിലല്ലേ ചോദിച്ചത്??
കർത്താവെ എന്റെ മലയാള ഭാഷ…
അതും ആ പരനാറി ഇംഗ്ലീഷുകാര് അടിച്ചുമാറ്റിയോ???

ആകെ പരവശയായി, എന്റെ മനസ്സ് പാവം എഴുത്തച്ഛനെ ഓർത്ത് നീറിപ്പിടഞ്ഞു…

അതേസമയം…
കണ്മുന്നിൽ നിൽക്കുന്ന ഇച്ചായന്റെ ചുള്ളൻ സാറിനെ ഓർത്ത്…..
വേറെ ആരൊക്കെയോ എവിടൊക്കെയോ നീറിപ്പിടിക്കാൻ തുടങ്ങിയിരുന്നു..

“പ്ളീസ് കം സാർ.. പ്ലീസ് കം…”
ഇച്ചായനോടൊപ്പം ബാക്കി രണ്ടുപേരും സിന്ദാബാദുവിളിയോടെ ഗോസായിയെ അകത്തേക്ക് കൊണ്ടുപോയി..
വാതിൽക്കൽ അപ്പോഴും കിളിയില്ലാതെ നിന്നിരുന്ന ഞാൻ, വായിൽ ഇടത്തെ കയ്യുടെ ചൂണ്ടുവിരലും കുത്തി ഒടുക്കത്തെ ആലോചനയിലായിരുന്നു..

“അല്ല!!…
ഈ ഇംഗ്ലീഷുകാരു മലയാളഭാഷ താങ്ങിക്കൊണ്ടോയത് സ്മിതടീച്ചറു പറഞ്ഞില്ലല്ലോ..
ഇനി ടീച്ചർക്ക് അറിയാഞ്ഞിട്ടാവുമോ??
ഹേയ് …. അതിനു ചാൻസില്ല..
ഈ ലോകത്ത് ആകെ ഇടത്തെ കൈകൊണ്ടു ചോറുണ്ണാനും പുരികം ത്രെഡ് ചെയ്യാനും മാത്രേ ടീച്ചർക്ക് അറിയാണ്ടുള്ളൂ..
പിന്നാ ഇത്..
ഇനി ചെലപ്പോ പഠിപ്പിക്കാൻ മറന്നതാവും..”

“തേ….
ഡി ഹിതേ!!!..”
ഇച്ചായന്റെ ഉറക്കെയുള്ള വിളികേട്ട് കോളേജിൽ കറങ്ങിനടന്നിരുന്ന ഞാൻ ഞെട്ടിപിടഞ്ഞു..

“ന്തോ…”
ഗോസായി സാർ സോഫയിൽ എനിക്കഭിമുഖമായി ഇരുന്ന് പുഞ്ചിരിക്കുന്നതുകണ്ടു..

“ടെയ്ക്ക് ജ്യുസ്.. ടെയ്ക്ക് ജ്യുസ്..”

Leave a Reply

Your email address will not be published. Required fields are marked *