അഭിസാരിക [ആൽബി]

Posted by

അഭിസാരിക

Abhisarika | Author : Alby

 

ആരുടെയോ തോളിൽ തട്ടിയുള്ള വിളികേട്ടാണ് ഉണർന്നത്.
നോക്കുമ്പോൾ തലസ്ഥാനത്തുനിന്ന് ഒപ്പം കേറിയ ആളാണ്, ഒരു മധ്യവയസ്കൻ.ആളൊരു രസികനാണ് ഒപ്പം നല്ല കീറും.ആളുടെ കയ്യിലുണ്ടായിരുന്ന ഫുൾ കോട്ടയം എത്തുന്നെന് മുന്നേ രണ്ടായിട്ട് വെട്ടി ലോകം മാറ്റിമറിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്ത് അടുത്തുളവരെ
യൊക്കെ തള്ളിമറിച്ചിട്ട ഒരു യാത്ര.ഒന്ന് മയങ്ങിക്കോ എത്തുമ്പോൾ വിളിക്കാം എന്നുള്ള ഉറപ്പിൽ കോട്ടയം വിട്ടപ്പോൾ ഒന്ന് മയങ്ങി.ഇത് ആ വിളിയാണ്.ട്രെയിൻ നോർത്ത് സ്റ്റേഷനിൽ പ്ലാറ്റുഫോമിൽ ഇരച്ചുനിന്നു.ഒരു നന്ദിയും കൊടുത്തു
കൊണ്ട് കയ്യും വീശി ഇറങ്ങുന്ന ഞാൻ ആരാണെന്നല്ലേ.ബിനോയ്‌, എന്റെ അമ്മയുടെ ബിനു.

സ്റ്റേഷൻ പ്ലാറ്റുഫോമിലൂടെ പതിയെ പുറത്തേക്ക് നടന്നു.മുൻപിൽ പ്രീ പെയ്ഡ് ഓട്ടോകൾക്ക് വേണ്ടി ആൾക്കാർ തിക്കിതിരക്കുന്ന കാഴ്ച്ച
കണ്ടുകൊണ്ട് ഞാൻ പുറത്തേ
ക്കിറങ്ങി.ഒന്ന് പുകക്കണം.
അടുത്തുകണ്ട മടക്കടയിൽ കയറി.

ചേട്ടാ ഒരു ഗോൾഡ്….

കടക്കാരൻ നീട്ടിയ സിഗരറ്റ് വാങ്ങി തൂക്കിയിട്ടിരുന്ന ലൈറ്റർ കൊണ്ട് കത്തിച്ചു ചുണ്ടോട് ചേർത്തു.പുക പുറത്തേക്ക് ഊതിവിട്ടുകൊണ്ട് റോഡിലേക്ക് നോക്കി.യാത്രക്കാർ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.ഓട്ടോ യുടെ തുടരെയുള്ള ഹോണടിശബ്ദത്തോടെ യാത്രക്കാരെയും കൊണ്ടുപോകുന്നു.
പ്രവേശനകവാടത്തിൽ യാത്രയയക്കാൻ വരുന്നവരുടെ വാഹനങ്ങൾ തീർക്കുന്ന ചെറിയ കുരുക്കുകൾ മറ്റൊരു സൈഡിൽ.

നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഈ രാത്രിയിൽ ഞാൻ എവിടെനിന്നും വരുന്നു എന്ന്.എന്റെ ജോലിയുടെ അവസ്ഥ അതാണ്.പുരാവസ്തു വകുപ്പിൽ സർവ്വേയുടെ ഭാഗമായുള്ള ജോലി ആയതുകൊണ്ട് ഇടക്ക് ഇങ്ങനെ യാത്രകൾ പതിവാണ്.
ഇപ്പോൾത്തന്നെ പുതിയ സർവ്വേയുടെ റണ്ണിംഗ് റിപ്പോർട്ട്‌ ബൈ ഹാൻഡ് അങ്ങ് അനന്തപുരിയിൽ ഹെഡ് ഓഫീസിൽ എത്തിച്ചിട്ടുള്ള വരവാണ്.

സമയം പത്തുമണി കഴിഞ്ഞേയുള്ളൂ.
അല്പം നടക്കാം.നോർത്ത് പാലം കഴിഞ്ഞുള്ള ബസ് സ്റ്റോപ്പ്‌ ലക്ഷ്യംവച്ചു ഞാൻ നടന്നു.കിട്ടുന്ന ഏതേലും വണ്ടിക്ക് കലൂർ എത്തിയാൽ പതിനൊന്നിന്റെ ലാസ്റ്റ് ബസ് പിടിക്കാം.അതായിരുന്നു മനസ്സിൽ.

കടകൾ അടഞ്ഞുതുടങ്ങി.
കടത്തിണ്ണയിൽ പതിവുകാർ തലചായ്ക്കാൻ ഒരുങ്ങുന്നു.വളവിൽ മൂലക്കായി സ്ഥാപിച്ചിരിക്കുന്ന ചവറുകൂമ്പാരത്തിനിടയിൽ ഇരതേടുന്ന നായ്ക്കൂട്ടം.
അവയിലാർക്കോ കിട്ടിയ ഭക്ഷണ അവശിഷ്ടത്തിനായി കടികൂടുന്നു അവർ.രാത്രിയുടെ നിശബ്ദതയെ കൂട്ടുപിടിച്ചു ഞാൻ മുന്നോട്ട് നടന്നു.

അടുത്തു കണ്ട ലോക്കൽ ബാറിൽ കയറി ഒന്ന് ചാർജ് ചെയ്യാം എന്ന് തോന്നി.അടിച്ചതിന്റെകെട്ടിറങ്ങി
യിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *