ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

“ആ… അലക്സിന്റെ വീട്…”
എന്റെ തലയ്ക്കുള്ളിൽ ഇരുപത്തിനാലു മണിക്കൂറും ചിലച്ചുകൊണ്ടിരിക്കുന്ന ആ കിളി പറന്നു പോയിരുന്നു… ഞാൻ നോക്കുമ്പോ അതവന്റെ ചുണ്ടിൽ പോയിരുന്ന്, മീശയിൽ മെല്ലെ മെല്ലെ കൊക്കുരുമ്മുന്നത് കണ്ടു..

“പതിയെ…
ചുണ്ടിൽ കൊത്തല്ലേ..നോവും..”
അറിയാതെ എന്റെ ചുണ്ടിൽനിന്ന് ഉതിർന്നു വീണ വാക്കുകൾ അരിമണികളായി ചന്നം പിന്നം താഴെ തറയിൽ വീണു..

കിളി ഒറ്റ കുതിപ്പിന് താഴോട്ട് പോണ കണ്ടു.. അരി തിന്നാനാവും..
ആർത്തിപ്പണ്ടാരം!!!..
ഇത്തിരി നേരം കൂടി ആ മീശയിൽ ഉരുമ്മിക്കൂടായിരുന്നോ…

“എന്താ??”
എന്റെ പരാധീനത കണ്ട് മെല്ലെ ഒന്നുകൂടി ചിരിച്ച് അവൻ ചോദിച്ചു.

“ഏഹ്.. അയ്യോ…
അല്ല.. അതെ.. അലക്സിന്റെ വീടുതന്നെ..
ആരാ?? ഫ്രണ്ടാണോ?? ബർത്ത് ഡേയ്ക്ക് വന്നതാണോ???”

ഞാൻ ആർത്തിയോടെ ചോദിച്ചത്, ഇനി വല്ല കൊറിയർ കാരും ആണെങ്കിലും,
“അയ്യോ.. ഞാൻ ഇച്ചായന്റെ ബർത്ത് ഡേ ആണെന്നു പറഞ്ഞുപോയി ഇച്ചായാ..
ഇത്തിരി ബിരിയാണി കഴിച്ചിട്ട് പോവാം ന്നു പറയു ന്നെ…”
എന്നൊന്ന് റെക്കമെന്റ് ചെയ്യാനും കൂടി ആയിരുന്നു..

“ഛെ… ആ കുക്കറിനു പണി തരാൻ കണ്ട ദിവസം”
അല്ലെങ്കിൽ ഇവനെ ബിരിയാണി കൊടുത്ത് ശരിക്കൊന്നു വശീകരിക്കാമായിരുന്നു…

നിമിഷ നേരംകൊണ്ട്, മനസ്സ്, പ്ലാനിങ്ങുകളിൽ നിന്ന് പ്ലാനിങ്ങുകളിലേക്ക് ഗ്രാഫ് വരച്ചുകൊണ്ടിരിക്കലെ, ഇച്ചായനും കൂട്ടുകാരും ബെഡ്‌റൂമിൽ നിന്ന് എന്തോ വളിപ്പും പറഞ്ഞ് പൊട്ടിചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിവന്നു.

“അയ്യോ… സാറ്…”
ഒറ്റ നിമിഷം കൊണ്ട് അവിടമാകെ പിൻ ഡ്രോപ്പ് സൈലൻസ് ആയി മാറി..

“ഏഹ്… സാറോ???…
അതിനിടയിൽ അയാളും വന്നോ???”
എന്റെ കിളി, അപ്പോഴും താഴെ അരിമണി കൊത്തിക്കൊണ്ടിരിക്കുവായിരുന്നു…

ഞാൻ വാതിൽക്കൽ നിന്നിരുന്ന ചൊങ്കാപ്പിയുടെ മസിലിൽ പിടിച്ചൊന്നു വശത്തേക്ക് മാറ്റി പുറത്തോട്ട് തലയിട്ട് എത്തി നോക്കി..
അതോടൊപ്പം, മനഃപൂർവം ആ കക്ഷത്തേയ്ക്ക് മുഖമടുപ്പിച്ച് ആഞ്ഞൊന്നു ശ്വസിക്കാനും മറന്നില്ല..

“ഹൌ…ദെന്തൊരു കൊതിപ്പിക്കുന്ന മണമാ ഈ ചെക്കന്റെ…”
തിരികെ തല അകത്തോട്ട് വലിക്കും മുൻപേ, മെല്ലെ അവന്റെ മസിലിലൊന്ന് നുള്ളി, ഞാനെന്റെ ഇന്ററെസ്റ് അവനെ ചുമ്മാ ഒന്നറിയിച്ചു..
ഇനി ഈ വഴി വരുമ്പോ, വേണെങ്കി അഡ്രസ് മാറിയൊന്ന് കേറിക്കോട്ടെ..
ഇച്ചായൻ ഓഫീസിലാണേൽ ഒരു ചായ ഒക്കെ കൊടുക്കാലോ..

Leave a Reply

Your email address will not be published. Required fields are marked *