ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

എനി ഹൌ….
ഇംഗ്ലീഷ് അക്ഷരമാലവെച്ച് ഇച്ചായനോട് അക്ഷരശ്ലോകം കളിക്കുന്നതിൽ, സ്ഥിരമായി ഒന്നാം റാങ്കുകാരിയും ഗോൾഡ് മെഡലിസ്റ്റുമായ എനിക്ക്, കട്ടക്ക് നിൽക്കുന്നൊരാൾ വിരുന്നിനുവന്നാൽ, അതൊരു പാരയാകുമോ എന്ന പേടികൊണ്ട്, അത്തരം കോന്തന്മാരെയൊന്നും പാർട്ടിക്ക് വിളിക്കേണ്ടെന്ന് ഒരു നൂറുതവണ ഞാൻ പറഞ്ഞതാ എന്റെ കെട്ട്യോനോട്..

പ്രൊമോഷനിലേക്ക് കണ്ണും നട്ടിരുന്ന എന്റെ നസ്രാണിക്ക് ആ നേരത്ത് അതൊന്നും തലയിൽ കയറിയില്ല..

പക്ഷെ ആ വരവുകൊണ്ട് മൂന്നു കാര്യങ്ങൾ ഉണ്ടായി…
മൂന്നു കാര്യങ്ങൾ ഒന്നിച്ചു നടന്നാൽ “മൂ….പ്പോകും” എന്നൊരു പറച്ചിലില്ലേ..
അതെ.. ഇവിടേം അതുതന്നെ സംഭവിച്ചു…
അങ്ങനെ പോയത്, പക്ഷെ പാവം എന്റെ കെട്ട്യോനാണെന്ന് മാത്രം..

കാര്യം ഒന്ന്…
ഇംഗ്ലീഷ് മാത്രം കേട്ട് തഴമ്പിച്ച ചെവികളിലേക്ക്, അയാളുടെ പച്ച മലയാളം നല്ല മണിമണിയായി ഒഴുകിയെത്തിയപ്പോൾ അലക്സ് ഉൾപ്പെടെ, അവിടെ കൂടിയിരുന്ന എല്ലാ സ്റ്റാഫ് മെമ്പേഴ്‌സും വണ്ടറടിച്ചു..

എന്തിനധികം…
പുള്ളിക്കാരൻ കരൊക്കെയും വെച്ച് “പ്രജ” എന്ന ലാലേട്ടൻ സിനിമയിലെ “ചന്ദനമണി സന്ധ്യയുടെ” ന്നുള്ള പാട്ട് പാടി കഴിഞ്ഞപ്പോൾ, ഒക്കെറ്റിന്റേം കണ്ണിലെ കൃഷ്ണമണികള് ഞാൻ തറേന്ന് അടിച്ചു കോരി എടുക്കുവായിരുന്നു..
പിന്നെ നറുക്കിട്ടാ, ഓരോരുത്തരുടേം കൃഷ്ണമണി വേർതിരിച്ച്, തിരികെ ഫിറ്റ് ചെയ്‌തു കൊടുത്തത്.. (നേര്.. സത്യായിട്ടും നുണയല്ല)

അലക്സ് അടിച്ചു ഫിറ്റാവുമ്പോ അല്ലാതെ ഇത്രേം നന്നായി മലയാളം പറയുന്നത് ഞാൻ കേട്ടിട്ടില്ല..
എന്റെ കെട്ട്യോനായതുകൊണ്ടു പറഞ്ഞതല്ല..
നല്ലൊന്നാന്തരം ഉപമേം ഉൽപ്രേക്ഷേo മന്താക്രാന്തേം ഒക്കെ കൂട്ടികൊഴച്ച്, മൃഷ്ടാന്നം വെട്ടി വിഴുങ്ങി വിടുന്ന ഏമ്പക്കം പോലെ ഇമ്പമുള്ള മലയാള പദങ്ങൾ, രണ്ടു പെഗ്ഗങ്ങോട്ട് ഫിറ്റ് ചെയ്തു കഴിഞ്ഞാൽ, ആ വായീന്നു വരുന്നത് കേട്ടാൽ…
സത്യായിട്ടും, വെളിച്ചെണ്ണക്കുപ്പി എടുത്ത്, ആ നെറും തലയ്ക്കടിച്ചു പൊട്ടിച്ചുകളഞ്ഞാലോ ന്നു എത്ര തവണ ഞാൻ ആലോചിച്ചതാ ന്നാ.???

അതൊക്കെ കേട്ടാ ഞാൻ പീസ്‌ കഥ വായിക്കാൻ പോലും പഠിച്ചത് തന്നെ.
(ഞാൻ സിമോണ ചേച്ചിയെക്കൊണ്ട് എഴുതിക്കണ കഥകൾ ഇഷ്ടവാണേൽ നിങ്ങള് അങ്ങേരോടും വല്ലപ്പോഴും മനസ്സിൽ നന്ദി പറഞ്ഞോളോ)

കാര്യം രണ്ട്…
അലക്സിന് പ്രൊമോഷനായി മേരി പ്യാരി ദേശവാസിയോം…..
അതിശയം!!! അതിശയം!!!… അല്ലേ…

ഞാൻ ഉണ്ടാക്കിയ, അരീടെ വേവ് കൂടി ഒരിത്തിരി കുഴഞ്ഞുപോയ ബിരിയാണിയും, അലക്സ് ചുളുവഴിക്ക് ഒപ്പിച്ച മൂന്നു കുപ്പി ബ്ലാക്ക് ലേബലിൽ നിന്ന് രണ്ടു പെഗ്ഗും കഴിച്ചാണ്, സന്തുഷ്ടനായ “വില്യം ഡിക്രൂസ്” ഇച്ചായന്‌ ഏതാണ്ട് ഇരട്ടിയോളം ശമ്പളക്കയറ്റത്തിൽ പ്രൊമോഷൻ നൽകിയതെന്ന് പറഞ്ഞാ…
നിങ്ങളാരേലും വിശ്വസിക്കുവോ???

ഇല്ല്യ ല്ലേ..

Leave a Reply

Your email address will not be published. Required fields are marked *