ക്രിസ്റ്റഫർ [Jhon wick]

Posted by

ഇല്ല മോളെ അവൻ മാറിയില്ല….. വന്നട്ട് അവൻ പോയത് ആ ആർക്കും പ്രേവേശനം ഇല്ലാത്ത ആ വീട്ടിലേക്കല്ലേ…..
അല്ല അമ്മച്ചി… അമ്മച്ചിക്കിപ്പോൾ മോൻ വന്നതിന്റ സന്തോഷം ആണോ അതോ സങ്കടം ആണോ….. ആകാംഷ സഹിക്കാൻ പറ്റാതെ സൂഫിയ ചോദിച്ചു പോയി..
എന്ന് പറഞ്ഞാൽ എങ്ങനാ അവന് അവന്റ അപ്പാപ്പന്റ് സ്വഭാവം ആണെന്ന എല്ലാരും പറയുന്നേ….. അത് പോരാഞ്ഞിട്ട് 20 വയസിലും 25 കാരന്റെ ശരീരമാ….
അപ്പാപ്പന്റെ സ്വഭാവം ആണ് എന്ന് പറഞ്ഞപ്പഴേ എന്താ അമ്മച്ചിയുടെ പേടി എന്ന് മനസിലായി…..
അമ്മച്ചിയെ കൊണ്ട് കട്ടിലിൽ കിടത്തിയിട്ട് സോണിയയെ അവിടെ നിർത്തി സൂഫിയ വെളിയിൽ ഇറങ്ങി…..
ഇത് നെടുമ്പള്ളി തറവാട് പറയാൻ പ്രേതേകിച് പഴക്കം ഒന്നും ഇല്ല… എസ്തപ്പാന്റ അപ്പൻ എസ്തപ്പാന് സ്വത്തുക്കൾ കൊടുക്കുമ്പോൾ അത് ഒരു കുന്ന് ആയിരുന്നു എസ്തപ്പാൻ അത് ഒരു മല ആക്കി….. മകൻ ജോർജ് അത് ഒരു പർവ്വതം ആക്കി…ജോർജിന്റെ മക്കളായ ഡേവിഡും അലോഷിയും ഉണ്ടാക്കിയിട്ട പർവ്വതങ്ങൾ വേറെയും….. മൂന്നാമത്തെ മകൻ മോറിസ് എന്ന് വിളിക്കുന്ന ക്രിസ്റ്റഫർ എസ്തപ്പാൻ ഉണ്ടാക്കിയ മല തുരന്ന് ജീവിക്കുന്നു…. എന്നാണ് വെപ്പ്…
ത്രേസ്യമ്മക്ക് പർവതങ്ങളുടെ  കീഴിൽ കഴിഞ്ഞാൽ സ്വസ്ഥത കിട്ടില്ലെന്ന് മനസിലായപ്പോൾ മലയുടെ കിഴിൽ വന്നു താമസം തുടങ്ങി…. ത്രേസ്യമ്മക് കൂട്ടായി നിൽക്കുന്നവർ ആണ് ത്രേസ്യയുടെ അനിയന്റെ ഒളിച്ചോടി വന്ന ഭാര്യയും മകളും.. ബാക്കി ബന്ധുക്കൾ അടുത്തുണ്ടങ്കിലും ഈ പാവങ്ങൾ ആണ് ആശ്വാസം എന്ന് പറഞ്ഞാണ് ത്രേസ്യ അവർക്ക് അടുത്ത് വീട് വെച്ച് കൊടുത്തു താമസിപ്പിക്കുന്നത്…
 എസ്തപ്പാൻ തട്ടി വിളിച്ചപ്പോൾ ആണ് മോറിസ് ഉറക്കം ഉണർന്നത്…..
ഇനി കുറച്ചു നാൾ ഞാൻ കാണില്ല.. എന്താ ഇനി നിന്റെ ഉദ്ദേശം..
മുഖം കഴുകി വന്ന് ഇരുന്ന മോറിസിനോട് എസ്തപ്പാൻ ചോദിച്ചു…
ഇപ്പോൾ ഒന്നും ചെയ്യാൻ ഇല്ല..ആവിശ്യം ഉള്ളപ്പോൾ ഞാൻ ഇവിടുന്നു പോകും അത് വരെ ഇവിടെ കാണും…..
എന്നാ ശരി…..

Leave a Reply

Your email address will not be published. Required fields are marked *