ദേവരാഗം 16 [ദേവന്‍]

Posted by

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

Leave a Reply

Your email address will not be published. Required fields are marked *