നന്മ നിറഞ്ഞവൾ ഷെമീന 4

Posted by

വിവേക് : അതെ അതാണ്‌ അതിന്റെ ശെരി.  ഇർഫാനെ അപ്പൊ കാര്യങ്ങൾ ഒക്കെ ok അല്ലെ ? ഇനി അവിടെ ചെന്നിട്ടു കണകുണാ പറയരുത്.

ഇർഫാൻ: ഡബിൾ ok.

വിഷ്ണു: അപ്പൊ ഇന്നു നൈറ്റ്‌ ഏതെങ്കിലും ട്രെയിന് നമ്മുക്ക് പോകാം. റോഡ് മാർഗം പോകുന്നത് അപകടം ആണ്.  ട്രെയിൻ സേഫ് ആണ് മാത്രമല്ല ചെക്കിങ് ഒന്നും ഉണ്ടാകില്ല.

നബീൽ : ഷെമിനാ,  എല്ലാം ഒക്കെയല്ലേ.

ഞാനൊന്ന് തലയാട്ടി.  ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും ഞാൻ അതു പുറത്തുകാണിച്ചില്ല.

വിജി : ഷെമിനക്കു നല്ല പേടിയുണ്ടെന്നു തോന്നുന്നു. താൻ പേടിക്കണ്ടടോ…  ഇവന്മാര് കൂടെയില്ലേ..

വിവേകിന്റെയും വിഷ്ണുവിന്റെയും തോളിൽ കയ്യിട്ടു അവൾ പറഞ്ഞു.

വിഷ്ണു : എന്ന പിന്നെ അങ്ങനെ തന്നെ. അപ്പൊ നമ്മുക്ക് ഇതൊന്നു ആഘോഷിക്കണ്ടേ?

വിവേക് : പിന്നെ ആഘോഷിക്കാതെ ??

ഞാൻ ഒന്നും മനസിലാകാതെ മിഴിച്ചിരുന്നു. വിജി സംശയത്തോടെ ചുറ്റും നോക്കുനുണ്ട്.

വിവേക് : ഇന്നലെ ആഘോഷിക്കണ്ടതായിരുന്നു.  പക്ഷെ ഇന്നലെ സാധനം കിട്ടിയില്ല.

എന്ന് പറഞ്ഞ് അവൻ സോഫയുടെ പിറകിൽ നിന്നു ഒരു കുപ്പി പുറത്തെടുത്തു. അതുകണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസിലായി അതു മദ്യകുപ്പിയാണെന്നു. വിജി അതു തട്ടിപ്പറിച്ചു വാങ്ങിയിട്ട്..

വിജി : ഇന്നു തന്നെ വേണോ ഇത്..  നിങ്ങള്ക്ക് പോകേണ്ടതല്ലേ ??

വിഷ്ണു : എന്റെ പൊന്നു വിജി. ഇതിങ്ങു താ ഇപ്പൊ സമയം പത്തുമണി പോലുമായിട്ടില്ല. യാത്ര രാത്രിയല്ലേ.  ഇപ്പൊ അടിച്ചാലേ അപ്പോഴേക്കും ഒക്കെ ശെരിയകത്തുള്ളൂ.

പിന്നെ ഇങ്ങനെ ഒരു സന്തോഷമുള്ള ദിവസമല്ലേ ആഘോഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *