നന്മ നിറഞ്ഞവൾ ഷെമീന 4

Posted by

അവർ ഇതുംപറഞ്ഞു വീട് പൂട്ടി പോയി.  ഞാനും ഇർഫാനും മുകളിലത്തെ റൂമിലേക്ക്‌ പോയി.  നല്ല വൃത്തിയായി സൂക്ഷിക്കുന്ന റൂം ഡബിൾ ബെഡ് ഉണ്ട് അറ്റാച്ഡ് ബാത്രൂം ഉണ്ട്.  എല്ലാ സൗകര്യങ്ങളും ഉണ്ട്.

ഇർഫാൻ : ബാബി,  ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ കയ്യിൽ. ?

ഞാൻ : ഒരു മാക്സിയും ഒരു പർദ്ദയും ഉണ്ട്.  പർദ്ദ എന്റെ ഉമ്മാടെ ആണ് എന്നാലും എനിക്ക് പാകമാകും.

ഇർഫാൻ : അങ്ങനെയാണെങ്കിൽ കുളിക്കുമ്പോൾ ഈ ചുരിദാർ ഒന്നു അലക്കിക്കൊ.

ഞാൻ : ഹ്മ്മ് ശെരിയാ.

ഇർഫാൻ : മറ്റേതു ഒന്നുമില്ലേ ?

ഞാൻ :എന്തു ?

ഇർഫാൻ : ഷഡി ബോഡി.

അവൻ ഒരു നാണമില്ലാതെ എന്നോട് പറഞ്ഞു.  ഞാൻ എന്താ പറയേണ്ടത് എന്നറിയാതെ നിന്നു.

ഞാൻ : അതൊന്നും ഇല്ല.  പെട്ടന്നുള്ള പ്ലാനിൽ ഞാൻ ആകെ പേടിച്ച് എല്ലാം മറന്നു.

ഇർഫാൻ :സാരമില്ല.  നമ്മുക്ക് നബിൽക്കാടു വാങ്ങാൻ പറയാം.

അവൻ ആ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു. പതിയെ കിടന്നു.  എന്നിട്ട് എന്നോട് സംസാരിക്കാനെന്നവണ്ണം എന്നെ നോക്കി.  ഞാനും ആ കട്ടിലിൽ ഇരുന്നു.

ഞാൻ : ഞാനെങ്ങനെയാ നബീലിനോട് ഇതൊക്കെ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത്.  കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. അവന്റെ കയ്യിൽ അതികം പൈസയൊന്നും ഉണ്ടാവില്ല.

ഇർഫാൻ : ബാബി പൈസയെക്കുറിച്ചോര്ത്തൊന്നും  പേടിക്കണ്ട അതൊക്കെ ഇക്കാടെ കയ്യിൽ ഉണ്ടാകും. എന്താ വേണ്ടത് എന്ന് മാത്രം പറഞ്ഞാ മതി. ഇനിയങ്ങോട്ട് ഒരുമിച്ചു ജീവിക്കേണ്ടതല്ലേ.

Leave a Reply

Your email address will not be published. Required fields are marked *