നന്മ നിറഞ്ഞവൾ ഷെമീന 4

Posted by

വിജി : കിട്ടേണ്ടത് കിട്ടിയപ്പോൾ സമ്മതിച്ചു അല്ലെ ?
വിജി എന്നെ നോക്കി ചോദിച്ചു.

ഞാൻ : ആരു സമ്മതിച്ചു ?

നബീൽ : നീ തന്നെ.

വിജി : എന്റെ ഷെമീന വിട്ടു കള.  നിങ്ങൾ അവിടെ പോയാൽ പിന്നെ കുറച്ചു ദിവസം കഴിഞ്ഞല്ലേ ഇങ്ങോട്ട് വരൂ.  അവര് ആഘോഷിക്കട്ടെ.

ഞാൻ : എന്നാലും വിജി,  എനിക്കെന്തോ ഒരു പേടി.

വിജി : ഞാനില്ലേ ഇവിടെ.  വേണമെങ്കിൽ നമ്മുക്കും ഒരെണ്ണം അടിക്കാം.

നബീൽ : അങ്ങനെ പറഞ്ഞുകൊടുക്ക് വിജി.  ഇനി ഞാനൊന്നും പറയുന്നില്ല.

നബീൽ പിന്നെ ഒന്നും പറയാൻ നിന്നില്ല അവൻ അവരുടെ അടുത്തേക്ക് പോയി.

ഞാൻ : വിജി കഴിക്കോ ?

വിജി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒന്നു ചിരിച്ച്.
വിജി : ഷമീന അടുത്ത പ്രാവശ്യം വന്നിട്ട്.  ഒരു മാസം എന്റെകൂടെ നിന്നു നോക്ക്.  അപ്പൊ അറിയാം എന്റെ വിശ്വരൂപം.

അവൾ ചരിച്ചുകൊണ്ടു ഗ്ലാസ്‌ എടുത്ത് വെച്ചു.  ഞാനത്ഭുതത്തോടെ അവളെ നോക്കി.

വിജി : താൻ വിചാരിക്കുന്നപോലെ ഞാൻ അത്ര മോശം ഒന്നും അല്ലാട്ടോ.  അവര് കമ്പനി കൂടുമ്പോൾ കൂടെയിരിക്കും. വിഷ്ണു എനിക്ക് നല്ല സപ്പോർട്ട് ആണ്.  അവന്റെ കൂടെ അവന്റെ സന്തോഷത്തിൽ ഞാനും അങ്ങനെയങ്ങനെ….  ഒക്കെ നിനക്ക് മനസിലാവും വാ.

Leave a Reply

Your email address will not be published. Required fields are marked *