ഒന്നു മൂളുകയല്ലാതെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
വിജി : ഇനി ഇപ്പൊ എന്റേം വിഷ്ണൂന്റെ കാര്യം വരുമ്പോൾ ഇതിനേക്കാൾ വലിയൊരു പുകിലുണ്ടാകും. ഞാനും അവനും സ്കൂൾ മുതലുള്ള ബന്ധമാണ്. പരസ്പരം നന്നായി അറിയാം. അവനെപ്പോഴും എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നത് ഞങ്ങൾ അത്രക്കും ക്ലോസാണ്. എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യാറ്. അവൻ ഒന്നിനും എന്നെ നിയന്ത്രിക്കാറില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ സാമ്പത്തികമായി എന്റെ കുടുംബം കുറച്ചു പിറകിലാണ്, അതൊന്നും വിഷ്ണുവിന് പ്രേശ്നമല്ല പക്ഷെ അവന്റെ അച്ഛനും അമ്മയും അതൊന്നും സമ്മതിക്കില്ല. നമ്മുക്കുള്ളത് ഒരു ജീവിതം അത് നമ്മുക്ക് ഇഷ്ടമുള്ളവരുടെ കൂടെ നമ്മുക്ക് തോന്നിയപോലെ ജീവിക്കണം.
ഞാൻ : ഹ്മ്മ് അതുകൊണ്ടാണ് ഞാൻ നബീലിന്റെ കൂടെ ഇറങ്ങിവന്നത്.
വിജി : താൻ എടുത്ത നല്ല തീരുമാനവും അതു തന്നെയാണ്. ഒരു ഇഷ്ടങ്ങളും ഇല്ലാതെ അടുക്കളപ്പുറത്തു തള്ളിനീക്കാൻ ഉള്ളതല്ല പെണ്ണിന്റെ ജീവിതം.
വിജി ഒരു ഫെമിനിസ്റ്റ് ചിന്താഗതിയിൽ ആണ് സംസാരിക്കുന്നതു. നല്ല രസമാണ് അവളുടെ സംസാരം കേൾക്കാൻ. അതിനിടയിൽ ഹാളിൽ നിന്നു വിഷ്ണു വിളിച്ചു. ഞങ്ങൾ അങ്ങോട്ടുപോയി.
വിഷ്ണു : വാ വന്നിരിക്ക്. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.
വിജി പോയി സോഫയിൽ വിവേകിനും വിഷ്ണുവിനും നടുവിൽ ഇരുന്നു…