ഞാനൊന്ന് ചിരിച്ച് കാണിച്ചു. വിഷ്ണു ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിജി വന്ന് എന്റെ കൈ പിടിച് എന്നോട് ചേർന്ന് നിന്നു.
വിവേക് : എന്തിനാടാ ഫ്രണ്ട് ആണെന്ന് പറയുന്നത്. നീ കെട്ടാൻ പോകുന്ന പെണ്ണാണെന്ന് പറഞ്ഞൂടെ.
വിജി : ഇവൻ എല്ലാം പറഞ്ഞു. തനിക്കു ഇവിടെ കൂട്ടിനു കൊണ്ടു വന്നതാ എന്നെ.
വിജി കൂടെ വന്നപ്പോൾ എനിക്കൊരു സമാധാനമായി. അല്ലെങ്കിൽ ഈ ആൺ പടയുടെ ഉള്ളിൽ കിടന്നു ഞാൻ വീർപ്പുമുട്ടിയേനെ. വിജി കാണാൻ നല്ല ഭംഗിയുള്ള കുട്ടിയാണ്. ഒരു 22 വയസ്സ് തോന്നിക്കും. എന്റെയത്ര തന്നെ ഉയരം. ഡ്രസിങ് കണ്ടപ്പോൾ തന്നെ മോഡേൺ ആണെന്ന് മനസിലായി. വിഷ്ണു വിജി നല്ല ജോടികൾ ആണ്.
നബീൽ : വാ വന്ന് ഭക്ഷണം കഴിക്ക്. എന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ സംസാരികാം.
കുളികഴിഞ്ഞു ഇർഫാൻ വന്നതും ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇതിനിടയിൽ എനിക്ക് തട്ടമില്ലാത്തതു കണ്ട വിഷ്ണു അകത്തുനിന്നു എനിക്കൊരു ഷാൾ എടുത്ത് തന്നു.
ഭക്ഷണം കഴിച്ചുകഴിഞ്ഞതും പത്രങ്ങളും മറ്റും എടുത്ത് ഞാനും വിജിയും അടുക്കളയിലോട്ടു പോയി. നബീൽ നാട്ടിലെ കാര്യങ്ങൾ അറിയാൻ വേണ്ടി ഷൗക്കത്തിന് വിളിച്ചു. ഞങ്ങൾ പാത്രങ്ങൾ കഴുകി വെച്ച് അവിടെത്തന്നെ നിന്നു.
വിജി : എന്താ ഇപ്പോഴും വിഷമമുണ്ടോ ?
ഞാൻ : ഏയ്.. അങ്ങനെയൊന്നുമില്ല.
അവൾ എന്നോട് ചേർന്നുനിന്നു എന്റെ തോളിലൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.
വിജി : വിഷമിക്കണ്ടടോ, ഞങ്ങളൊക്കെയില്ലേ… ഒന്നു രണ്ടു ദിവസംകൂടി ക്ഷെമിച്ചാൽ മതി ഒക്കെ നമ്മുക്ക് ശെരിയാക്കിയെടുക്കാം.
ഞാൻ:ഹ്മ്മ്.