അപ്പോഴാണ് ഇന്നലെ അവൻ ചുണ്ട് കടിച്ചു പൊട്ടിച്ചത് ഓർമ വന്നത്. ഞാൻ ആകെ നാണം കൊണ്ട് ചൂളി പോയി. എല്ലാ വേദനകളും ഞാൻ മറന്നിരിക്കുന്നു. അവനോടു എന്തു പറയണമെന്നറിയാതെ ഞാൻ തല താഴ്ത്തിയിരുന്നു.
‘സാരമില്ല ബാബി, ആരോടെങ്കിലും സംസാരിക്കുമ്പോൾ ചുണ്ട് ഉള്ളിലേക്ക് പിടിച്ചാൽ മതി. അപ്പൊ ആർക്കും മനസിലാകില്ല. ‘
അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.
ഇർഫാൻ ഒരു പാവം കുട്ടിയാണ്. അവൻ എന്നെ ഒരു സഹോദരിയെ പോലെ കാണുന്നുണ്ട്. അവൻ എന്നെ ഏതു ഘട്ടത്തിലും സംരക്ഷിക്കും എന്ന ഒരു വിശ്വാസം ഇപ്പൊ എനിക്കുണ്ട്. ഞങ്ങൾ അവിടെ കുറച്ചു നേരം നിശബ്ദരായി തന്നെയിരുന്നു. എന്റെ വീട്ടിലെ കാര്യങ്ങൾ എന്തായി കാണുമോ എന്തോ ?. അതൊന്നും ആലോചിക്കാനുള്ള ഒരു മനസ്സ് ഇപ്പൊ എനിക്കില്ല.
സമയം ഇപ്പൊ ഏകദേശം ഒരു 7 മണി ആയിക്കാണും. നബീൽ വന്ന് നമ്മുക്ക് വേഗം പോകാമെന്നു പറഞ്ഞു. ഞങ്ങൾ എല്ലാം റെഡിയായി വണ്ടിയിൽ കേറി. നേരെ വിഷ്ണുവിന്റെ വീട്ടിലേക്കാകും യാത്ര. അവിടെ ചെന്നിട്ടു വേണം ഒന്നു കുളിച്ചു ഉഷാറാകാൻ. ദേഹമാകെ അഴുക്കാണ് കൂടാതെ വിയർത്തു നാറുന്നു. ഞങ്ങൾ നേരെ ചെന്നു വിഷ്ണുവിന്റെ വീട്ടിലേക്കു കേറി. ആരും കാണാതെ അവർ എന്നെ വീടിനുള്ളിലേക്ക് കൊണ്ടുപോയി.
വിഷ്ണു : ഷെമീന… മേലേ ആ കാണുന്നതാണ് എന്റെ മുറി. അവിടെ പോയി കുളിച്ചു ഫ്രഷ് ആയിക്കോളൂ. ഞങ്ങൾ പുറത്തുപോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം. ഇർഫാൻ ഇവിടെ നിനക്ക് കൂട്ടുണ്ടാകും.
നബീൽ : ചെല്ല്. ഞങ്ങൾ പോയിട്ട് വരാം. പിന്നെ ഞങ്ങൾ അല്ലാതെ ആരു വന്ന് വിളിച്ചാലും വീടിന്റെ വാതിൽ തുറക്കണ്ട.