വിജി : തനിക്ക് ബോറടിച്ചു അല്ലെ ?
ഞാൻ : ഏയ് അങ്ങനെയൊന്നുമില്ല.
വിജി : കള്ളുകുടിയന്മാരുടെ ഇടയിൽ കള്ളുകുടിക്കാതെ ഇരിക്കുന്നത് വല്ലാത്ത ബോറടിയാണ്. സാരല്ല ഇതു കഴിച്ച് പോയി കിടന്നുറങ്ങിക്കോ.
ഞാൻ : ഇതാർക്ക ഈ ഗ്ലാസിൽ ?
വിജി : നമ്മുക്ക്
ഞാൻ : അയ്യോ എനിക്ക് വേണ്ട.
വിജി : ഞാൻ നിർബന്ധിക്കുന്നില്ല, ഞാൻ കഴിച്ചോണ്ടു.
ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു വിജി പതിയെ ഭക്ഷണത്തോടൊപ്പം,രണ്ടു ഗ്ലാസും അകത്താക്കി. ഞാൻ ഭക്ഷണം മുഴുവൻ കഴിച്ചു. വിജി കുറെ ബാക്കി വെച്ചു. ഞാൻ വേസ്റ്റ് എല്ലാം കൊണ്ടുപോയി കളഞ്ഞ് കിടക്കാൻ പോകാൻ ഒരുങ്ങി. അവന്മാരെല്ലാം അടിച്ചു പൂസായി ഒരു മന്ദത യിലിലേക്കെത്തിയിരുന്നു ഞാൻ അവരോട് ഒന്നും പറയാൻ നിന്നില്ല. ഞാൻ അവരെ നോക്കികൊണ്ട് പടികൾ കയറി. ഞാനും വരുന്നു എന്ന് പറഞ്ഞു വിജിയും എന്റെകൂടെ വന്നു. മേലേ റൂമിൽ വന്നു നോക്കുമ്പോൾ ഇർഫാൻ താഴെ ഒരു വിരിപ്പ് വിരിച്ചു കിടന്നുറങ്ങുന്നുണ്ട്. പാവം ഞാൻ വരുമെന്നറിയാവുന്നതുകൊണ്ടാണ് അവൻ കട്ടിലിൽ കിടക്കാഞ്ഞത്.
ഞാൻ കട്ടിലിൽ കിടന്നു എന്തു സുഖം കട്ടിലിൽ കിടക്കാൻ.