“എന്താടാ കൊച്ചൂ? എന്തിനാ കരയുന്നെ നീ? പറയെടാ… എന്താ പറ്റിയെ നിനക്ക്?”
“മാപ്പ്… നിന്നോട് ചെയ്യാൻ പാടില്ലാത്ത കൊടും പാപം ചെയ്തവനാ ഞാൻ… നിന്നോട് ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത മൃഗം…”
കാൽമുട്ടുകൾ നിലത്ത് കുത്തി അവളുടെ കാൽക്കലേക്ക് തലമുട്ടിച്ചു വച്ചു കരയുന്ന അഫ്സലിനെ തോളിൽ പിടിച്ച് അവൾ എഴുന്നേൽപ്പിച്ചു. സോഫയിലേക്ക് അവനെ ഇരുത്തികൊണ്ട് അവന്റെ കാലുകൾക്ക് നടുവിലേക്ക് കയറി നിലത്ത് കാൽമുട്ടുകൾ ഉറപ്പിച്ച് അവളും നിന്നു. കവിളുകളിൽ പടർന്ന കണ്ണുനീർ തുള്ളികൾ വിരലുകളാൽ ഒപ്പിയെടുത്ത് അവൾ അവന്റെ നെറ്റിയിൽ മുത്തം വച്ചു.
“നീ തെറ്റ് ചെയ്തെന്ന് ഞാൻ പറഞ്ഞോ ചെക്കാ?”
“നിന്റെ കണ്ണുനീർ അതെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു…”
“എന്റെ പോത്തേ… എന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല… സന്തോഷം കൊണ്ടാ…”
താഴ്ന്നിരിക്കുന്ന അവന്റെ മുഖം കൈകളിൽ കോരി പൊക്കി പിടിച്ചവൾ അവനെ നോക്കി പുഞ്ചിരിച്ചു…
- “എന്റെ ഉള്ളിൽ സന്തോഷം ആയിരുന്നെടാ കൊച്ചൂ… ഞാൻ… ഞാൻ നിന്റേത് ആയ നിമിഷത്തെയോർത്തുള്ള ആനന്ദം… ഞാനും കൂടെ സമ്മതിച്ചിട്ടല്ലേ… നീയെന്നെ ഭലമായി ചെയ്തത് ഒന്നും അല്ലല്ലോ…”
സിനിയുടെ വാക്കുകൾ അഫ്സലിന് ആശ്വാസം പകരുന്നതായിരുന്നു… അവന്റെ മുഖം സന്തോഷത്താൽ വിവർണമായി…
“ഞാൻ… ഞാൻ നിന്റെയാടാ… നിന്റെ മാത്രം… എനിക്ക് വേണം… നിന്നെ… എനിക്ക്… എനിക്ക് ജീവിക്കണം കൊച്ചൂ… നിന്റേത് മാത്രമായി…”