പ്രിയപെട്ടവൾ [അഫ്സൽ അലി]

Posted by

 

രണ്ട് കയ്യിലുമായി അഫ്സലിന്റെ കൈ ചേർത്തു പിടിച്ച് അവൾ അഫ്സലിന്റെ തോളിലേക്ക് തല ചായ്ച്ചു…

 

“എന്തിനാ ചെക്കാ ഓരോന്ന് പറഞ് എന്നെ വിഷമിപ്പിക്കുന്നെ?”

 

“തനിച് ആ വീട്ടിൽ ഇരിക്കുമ്പോ എന്തോ ഒരു പേടിയാടി…”

 

“പിന്നെ എന്തിനാ അയിഷാത്താനെ വീട്ടിലേക്ക് പറഞ്ഞയച്ചേ?”

 

“എത്രയാന്ന് വച്ചിട്ട ആ പാവം എനിക്ക് വേണ്ടി കഷ്ടപ്പെടുന്ന? അവർക്കും ഇല്ലേ ഒരു കുടുംബം….”

 

“ഓരോ ന്യായങ്ങളും പറഞ് എല്ലാരേയും പറഞ്ഞു വിട്ടിട്ട് ഞാൻ തനിച്ചാ എന്നും പറഞ് നടക്കും. നല്ല അടി കിട്ടാത്തതിന്റെ കുറവാ നിനക്ക്…”

 

“അത് വിടെടി… അഭി എന്ത് പറയുന്നു?”

 

“എന്ത് പറയാൻ… ഇപ്പോ വിളിക്കുന്നത് തന്നെ തല്ലുണ്ടാക്കാനാ… അതുകൊണ്ട് ഇപ്പോ ഞാനും വല്യ മൈൻഡ് കൊടുക്കാറില്ല”

 

“തല്ലുണ്ടാക്കാൻ നീയും ഒട്ടും മോശം അല്ലല്ലോ”

 

ഇളിച്ച ചിരിയോടെ അവൾ അവന്റെ കയ്യിലെ മസ്സിലിൽ കൈകൾ കോർത്ത് പിടിച്ചുകൊണ്ടു ചുമലിലേക്ക് ഒന്നൂടെ മുഖം അമർത്തി…

 

“നിന്നെ കാണരുത്, നിന്നെ വിളിക്കരുത്, നിന്നോട് മിണ്ടരുത്, നിന്നോട് ഫ്രണ്ട്ഷിപ് പാടില്ല എന്നൊക്കെ പറയുമ്പോ തല്ലുണ്ടാക്കാതെ പിന്നെ? എനിക്ക് നിന്നോളം വരില്ല ഒരു അഭിയും കുഭിയും… കെട്ടിയോൻ പറഞ്ഞിട്ട് അനുസരിച്ചില്ല… പിന്നല്ലേ അവൻ…”

 

“അതെന്താടി നിനക്ക് കെട്ട്യോനെ അനുസരിച്ചാൽ?”

 

“അനുസരിച്ചേനെ… എന്നെയൊരു മനുഷ്യസ്ത്രീ ആയെങ്കിലും പരിഗണിക്കുന്ന ഒരുത്തൻ ആയിരുന്നെങ്കിൽ… അയാളുടെ ഭാര്യയല്ലേ ഞാൻ… കിടപ്പറയിൽ എന്നെ സ്വർഗം കാണിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല… ഒരു പരിഗണന തന്നൂടെ… എന്നോടും മോളോടും കുറച്ചു സ്നേഹം കാണിച്ചൂടെ”

Leave a Reply

Your email address will not be published. Required fields are marked *