പ്രിയപെട്ടവൾ [അഫ്സൽ അലി]

Posted by

 

“ആഹ്ഹ്… ഇക്കാഹ്… കളിക്കല്ലേ… ഡോർ അടച്ചിട്ടില്ല”

 

“ഇങ്ങോട്ട് ആരും വരില്ല പെണ്ണെ… നീയിവിടെ കിടക്ക്”

 

അഫ്സൽ നൽകിയ ധൈര്യത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു. ഇഷയെ മുറുകെ പുണർന്നുകൊണ്ട് അഫ്സൽ അവളുടെ നെറുകയിൽ ചുടുചുംബനം നൽകി. അവളിൽ നിന്നൊരു നേർത്ത കുറുകൽ ഉയർന്നു…

 

“എണീക്കുന്നില്ലേ…”

 

“ഇല്ല… ഇന്ന് മുഴുവൻ ഇങ്ങനെ കിടക്കാനാ എന്റെ തീരുമാനം”

 

“അയ്യടാ… എണീറ്റു പോയി പല്ലൊക്കെ തേച്ച് കുളിച്ചു വന്നേ… ഉമ്മയും അയിഷാത്തയും ഭക്ഷണം റെഡി ആക്കുന്നുണ്ട്”

 

“കുളിയൊ? ഇത്ര നേരത്തെയോ? അതൊന്നും എനിക്ക് ശീലമില്ല മോളെ”

 

“അത് എനിക്ക് മനസ്സിലായി… വാപ്പാക്ക് ചായ കൊടുത്തപ്പോ പറഞ്ഞു ആൾ ഇച്ചിരെ അലമ്പാണെന്ന്… അതൊക്കെ ഞാൻ നേരെ ആക്കിക്കോളാന്ന് വാക്ക് കൊടുത്തതാ… വെറുതെ എന്നെ നാണം കെടുത്താതെ പോയി കുളിച്ചേ”

 

“പടച്ചോനെ… ഇവൾ എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ”

 

ബെഡിൽ നിന്ന് വലിച്ചെണീപ്പിച്ചു ഇഷ അവനെ ബാത്റൂമിലേക്ക് തള്ളി വിടുമ്പോൾ അവൻ സ്വയമേന്നോണം പറഞ്ഞു നെടുവീർപ്പിട്ടു.

 

“ദേ ചായ ടേബിളിൽ ഉണ്ട്. അതും കുളിച്ചു അതും കുടിച് നല്ല മോനായി താഴേക്ക് വന്നാ ഭക്ഷണം കഴിക്കാം”

 

“യെസ് മാഡം…”

 

അവളെ കളിയാക്കികൊണ്ട് അവനത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.

 

അന്ന് പകൽ മുഴുവൻ അഫ്സൽ വീട്ടിൽ തന്നെയിരുന്നു. അലിയുടെ കൂടെ കല്യാണത്തിന്റെ കണക്കുകൾ നോക്കിയും കൊടുത്തു തീർക്കാനുള്ളവരെ വിളിച്ചു വരുത്തി അവർക്കുള്ളത് കൊടുത്തയച്ചും അന്നത്തെ ദിവസം തള്ളി നീക്കി. അതിനിടയിൽ ഇഷയെ അവൻ അടുത്ത് കിട്ടിയതേ ഇല്ല. അസ്മായും അയിഷായും അവളോടൊപ്പം തന്നെ ഉണ്ടായിരുന്നു. എങ്കിലും അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *