ഹാളിൽ എത്തിയതും ആ കാഴ്ച കണ്ട് അവൻ ഒന്ന് ഞെട്ടി.. അടിച്ച് ഓഫ് ആയി സോഫയിൽ കിടക്കുന്ന ജീവ.. !!
‘ ഇവിടെ വന്ന് കിടക്കാൻ ആണോ.. ? ഇവൻ എന്നെ കുടിപ്പിച്ചു.. കിടത്തി വന്നേ ? ‘
ജസ്റ്റിൻ ചുറ്റു പാടും ഒന്ന് നോക്കി.
ഹാളിൽ ഒരു ബൾബ് ഒഴിച്ചാൽ ബാക്കി എല്ലാ ഓഫാക്കിയിരിക്കുന്നു ജസ്റ്റിൻ ചെറുതായി ആടുന്നുണ്ടായിരുന്നു എന്തെങ്കിലും കാരണം കൊണ്ട് അനഘ തന്നെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കള്ളി വെളിച്ചത്താകും അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് ആടുന്ന രീതിയിൽ അഭിനയിച്ച് അവൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു….
എവിടെയും തൊടാതെയും ശബ്ദം ഉണ്ടാക്കാതെയും ബെഡ് റൂമിലേക്ക് കയറാൻ
അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..!!
ജസ്റ്റിൻ ബെഡ് റൂമിൽ എത്തിയതും അവിടെ ഒരു വശം ചെരിഞ്ഞു കിടക്കുന്ന അനഘയെ കണ്ടു… ഉറക്കം പിടിച്ചന്ന് അറിയിക്കും പോലെ ചെറുതായി കൂർക്കം വലിയും കേൾക്കാം …!!
‘ തന്റെ കണക്കുകൂട്ടൽ പിഴച്ചിട്ടുണ്ടാകുമോ ? ഒരുപക്ഷേ അവൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം..?? ‘ അവൻ അതുപോലെതന്നെ മെല്ലെ ആടിയാടി തന്റെ ബെഡിലേക്ക് അടിച്ച് ഓഫ് ആയ രീതിയിൽ വീണു.. പിന്നെ അവൾക്ക് അരികിൽ ആയി ചെരിഞ്ഞു കിടന്നു.
ജീവ ഹാളിൽ അടിച്ചോഫായി കിടന്നുറങ്ങിയിരിക്കുന്നു അനഘ ആണെങ്കിൽ തനിക്ക് അരികിലായി തന്നെ കൂർക്കം വലിച്ച് ഉറങ്ങുന്നു…..!!
എന്താണ് സംഭവിക്കുന്നത് എന്ന് ജസ്റ്റിന് ഒരു എത്തും പിടിയും കിട്ടിയില്ല… ആ എന്തെങ്കിലും ആവട്ടെ..!! ചെറുതായി മദ്യപിച്ചത് കൊണ്ട് തല ആകെ ചുറ്റുന്നുണ്ട് കയ്യിലെ വാച്ച് അഴിച്ച് മേശപ്പുറത്തേക്ക് വച്ച് ഫോണും അരികിൽ തന്നെ വെച്ചതിനുശേഷം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.