ലജ്ജ
Lajja | Author : Malu
സൂസന്റെ മാരേജിന് നേരത്തെ തന്നെ എത്തിയിരുന്നു , ശാന്തി
ചർച്ച് പരിസരത്ത് ഒതുങ്ങിയ ഒഴിഞ്ഞ കോണിൽ ശാന്തി ഉഴറിയ കണ്ണുകളുമായി ഇരിപ്പാണ്
കോളേജിൽ മൂന്ന് കൊല്ലം ഒറ്റ ശരീരം പോലെ കഴിഞ്ഞ വാമിക മാരേജിന് എത്തുമെന്ന കൗതുകമാണ് കാലേ കൂട്ടി പള്ളി പരിസരത്ത് എത്താൻ ശാന്തിയെ പ്രേരിപ്പിച്ചത്
മുന്തിയ കാറുകൾ ചർച്ചിന് മുന്നിൽ നങ്കൂരമിടുമ്പോൾ വഴിക്കണ്ണുമായി ശാന്തിയുടെ കണ്ണുകൾ വാമികയ്ക്കായി പരതും…
പള്ളി കല്യാണം ആവുമ്പോൾ ഒന്ന് രണ്ട് മണിക്കൂർ വിശേഷങ്ങൾ പങ്ക് വയ്ക്കാൻ കിട്ടും എന്നത് ശാന്തിക്ക് സന്തോഷം തരുന്ന കാര്യമാണ്
പള്ളിയോട് ചേർന്ന് കായലാണ്… അവിടെ ബോട്ട്ജട്ടിക്കടുത്ത് കുളിർ കാറ്റേറ്റ് ഒറ്റയ്ക്ക് അലസമായി നില്ക്കുമ്പോൾ അങ്ങകലെ ഒരു ഇന്നോവ വന്ന് നിന്നു…
കവി പണ്ട് പാടിയത് പോലെ… ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നിരിക്കും… എന്നത് പോലെ… നിർത്തുന്ന ഓരോ കാറും പ്രതീക്ഷ ജനിപ്പിച്ചു കൊണ്ടേയിരുന്നു…..
ഇത്തവണ പക്ഷേ കൊണ്ടു നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ യുവതി ശാന്തിക്ക് പ്രതീക്ഷ നല്കി….
ഒറ്റ നോട്ടത്തിൽ വാമിക എന്ന് തോന്നിച്ച ഒരു സുന്ദരി കാറിൽ നിന്നും ഇറങ്ങി…
വിടർന്ന മിഴികളോടെ എതിരേറ്റുവെങ്കിലും പതുക്കെ ശാന്തിയുടെ മുഖത്ത് കരിനിഴൽ പരന്നു
കനത്ത നിതംബം വഴിഞ്ഞിറങ്ങിയ ചികുരഭാരം ഉള്ള വാമികയുടെ സ്ഥാനത്ത് ബോബ് ചെയ്ത മുടിയുള്ള ഒരു ചെറുപ്പക്കാരി.. മാത്രമല്ല… സ്ലീവ് ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്..!