ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5
Otta Raathriyil Maariya Jeevitham Part 5 | Author : Adheera
[ Previous Part ] [ www.kkstories.com]
രാത്രിയിലെ അമിതമായ മദ്യപാനം കൊണ്ട് പിറ്റെന്ന് വളരെ വൈകിയാണ് ജസ്റ്റിൻ എഴുനേറ്റത്.. സമയം ഏകദേശം 10 കഴിഞ്ഞിരുന്നു..!
ശക്തമായ ഹാങ്ങ് ഓവർ കൊണ്ട് അവനു തല പൊട്ടുന്നത് പോലെ തോന്നി തുടങ്ങിയിരുന്നു..
ബാത്ത് റൂമിലെ ഷവറിനു താഴെ നിൽക്കുമ്പോൾ തലേന്ന് നടന്ന കാര്യങ്ങൾ അവൻ ഓർത്തെടുക്കാൻ ശ്രെമിച്ചു.
ടവ്വെൽ ചുറ്റി ഇറങ്ങി റൂമിൽ ആകേ മാനം കണ്ണോടിച്ചു എങ്കിലും പ്രേത്യകിച്ചു ഒന്നും നടന്നത് ആയി തോന്നിയില്ല..!!
അനഘയെ കാണുന്നില്ല ‘ എവിടേലും പോട്ടെ പിഴച്ചവൾ ‘ അവൻ ഡ്രെസ്സ് മാറി ഹാളിലേക്ക് വന്നതും അനഘ അവിടെ ടി വി കണ്ട് ഇരിപ്പുണ്ടായിരുന്നു..!!
പരസ്പരം നോക്കുക പോലും ചെയ്യാതെ അവൻ കാർ കീ എടുത്ത് പുറത്തേക്ക് പോയി.
ജസ്റ്റിനോട് മിണ്ടാനോ,പോകുന്നത് ചോദ്യം ചെയ്യാനോ ഉള്ള ധൈര്യം അനഘക്ക് അപ്പോൾ ഉണ്ടായിരുന്നില്ല…
അവൻ വണ്ടി ഓടിച്ചു പോകുന്നത് നോക്കി നിൽക്കാൻ മാത്രമെ അവൾക്ക് കഴിഞ്ഞുള്ളു.
വണ്ടി ഓടി കൊണ്ടിരുന്നതും ജസ്റ്റിന്റെ ഫോൺ അടിച്ചു തുടങ്ങി.. ഷാരോൺ ആണ്.
” അളിയാ പറയെടാ..”
ജാസ്റ്റിൻ ഫോൺ ചെവിയിലേക്ക് ചേർത്തു.
” എന്നാടാ.. വിളിയൊന്നും ഇല്ലാലൊ..ഇതിനു മാത്രം തിരക്കായോ ? ”
ഷാരോണിന്റെ പരിഭവം അവൻ അറിയിച്ചു.
” അളിയാ നീ ഇപ്പോ ഫ്രീ ആണോ ”
” ഇപ്പൊ ഫ്രീ അല്ല.. പക്ഷേ വൈകുന്നേരം ആവുമ്പോൾ ഫ്രീ ആകാം എന്നാ? “