ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

” എടാ ജസ്റ്റി ഞാനിന്ന് നിന്നെ കുടിപ്പിച്ചു കിടത്തിയതിനു ഒരു കാരണമുണ്ട്.. ”
ജീവയുടെ തുറന്ന് പറച്ചിൽ കേട്ട് ജസ്റ്റിൻ
ഒന്ന് ഞെട്ടി…!

” എടാ.. അളിയാ…!! ഈ ലോകത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യവാനാരാണെന്ന് അറിയാമോ നിനക്ക്??? അത് നീയാടാ മൈരേ..!! ”
ജീവയുടെ സ്വരം പതറുന്നത് ജസ്റ്റിൻ തിരിച്ചറിഞ്ഞു എങ്കിലും ഒന്നും പ്രതികരിക്കാതെ ജസ്റ്റിൻ അതേപടി കിടപ്പ് തുടർന്നു.

” എന്റെ കുറെ നാളത്തെ ആഗ്രഹമാണ് നീയും ഞാനും ഇതുപോലെ പാതിരാത്രി അടിച്ചു കോൺ തെറ്റി വാനം നോക്കി കിടക്കണം എന്നുള്ളത്.. ഇന്നത് സാധിച്ചു.. ഹാപ്പി.. അയാം ഹാപ്പി.. ഹ ഹ ഹ ”
ജീവ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

” എനിക്ക് പറയാനുള്ളതെല്ലാം നീ കേൾക്കണം… കേട്ടിട്ടെ നിന്നെ ഞാൻ അകത്തേക്ക് വിടു ”
ജീവാ കസേരയിൽ പിടിച്ച് പതിയെ എഴുന്നേറ്റ് ജസ്റ്റിന്റെ കൈപിടിച്ച് ഹസ്തദാനം കൊടുത്തു.

” എനിക്ക് നിന്നോട് അസൂയ ആണെടാ..
കഴുവേറി…!! നീ ആരാന്നാ….? ആഗ്രഹിച്ചത് എല്ലാം നേടിയ ചങ്കൂറ്റമുള്ള ആൺകുട്ടി…!! ഞാനോ..?? പെണ്ണും ഇല്ല പെടക്കോഴിം ഇല്ലാ.. ഇങ്ങനെ.. ഇങ്ങനെ.. ഇങ്ങനെ.. ”
ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാനുള്ള വ്യക്തമായ ബോധം ജസ്റ്റിനു ഉണ്ടായിരുന്നെങ്കിലും അവൻ പ്രതികരിച്ചില്ല അതേപടി കിടപ്പു തുടർന്നു.

” എടാ ജസ്റ്റി നിനക്കറിയോ നമ്മുടെ സിനിമാ നടൻ ജോണി ഡെപ്പ് പറഞ്ഞിട്ടുണ്ട്.. ‘ സമാധാനമില്ലാത്ത വീടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കാരാഗൃഹം ‘ എന്ന്… !! സംഭവം സത്യമാണ്…ഞാൻ അനുഭവിച്ചറിഞ്ഞ തീ പൊള്ളുന്ന സത്യം..!! ”
ജീവ പിന്നെയും തുടർന്നു…
” എന്റെ ജീവിതം തന്നെ ആടാ ആ വാക്കുകൾ, ആഗ്രഹിച്ച പോലെ എവിടേം എത്താനും പറ്റിയില്ല.. മനസ്സിനു ഒരു സമാധാനവും ഇല്ല സന്തോഷവും ഇല്ല..!! മൈര്… നീ കേൾക്കുന്നുണ്ടോ ഇത് വല്ലോം??? എവിടുന്ന് !!!! “

Leave a Reply

Your email address will not be published. Required fields are marked *