ഫോൺ ചാർജിൽ ഇട്ടതും ജസ്റ്റിൻ അപ്പോൾ തന്നെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.. തങ്ങളെ തനിച്ചാക്കി ജസ്റ്റിൻ ഇറങ്ങി പോയത് അനഘയിൽ ഒരു വല്ലായ്മ ഉണ്ടാക്കി..
‘ എന്തോ അറിഞ്ഞു കൊണ്ട് ചെയ്യുന്ന
പോലെ ‘
ജീവയുടെ നോട്ടം തന്നിലേക്ക് പതിഞ്ഞതും പിന്നെ അവൾ അവിടെ നിന്നില്ല.
ഹാളിൽ ഒരുമിച്ചിരിക്കുന്ന സമയം അവർ വീണ്ടും കളി ചിരികളിൽ ഏർപ്പെട്ടു അപ്പോഴേക്കും മഴ കുറഞ്ഞു തുടങ്ങിയിരുന്നു.
” എടാ അളിയാ എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കുവാ..”
ഷാരോണും സ്മിതയും പോകാനായി എഴുന്നേറ്റു.. അവൻ ജസ്റ്റിന് കൈ കൊടുത്ത് പിരിയാൻ തുടങ്ങി.
” എടാ ഞാനുമുണ്ട്… ”
” നീ ഇപ്പോൾ പോകണ്ട..!! കുറച്ചു കഴിഞ്ഞു പോകാം.. ബാക്കിയുള്ള മദ്യം കൂടി തീർത്തിട്ട് പോകാം ”
അവർക്കൊപ്പം പോകാൻ ഇറങ്ങിയ ജീവയെ ജസ്റ്റിൻ തടഞ്ഞു.
അനഘയെ കാണാനോ സംസാരിക്കാനോ അധികം കിട്ടാത്തത് കൊണ്ട് തന്നെ ജീവ അധികം ആലോചിക്കാതെ സമ്മതിക്കുകയും ചെയ്തു.
മഴ പറ്റെ കുറഞ്ഞതും ജസ്റ്റിൻ ജീവയെം
കൂട്ടി ആദ്യം ഇരുന്നിടത്ത് തന്നെ പോയിരുന്നു കസേരയിലെ വെള്ളം തുടിച്ചു മാറ്റിയശേഷം അവർ ഇരിപ്പുറപ്പിച്ചു.
‘ പതിവുപോലെ തല പൊന്താത്ത രീതിയിൽ അടിച്ച് ഓഫ് ആയി എന്ന് അവർക്ക് മുന്നിൽ കാണിക്കേണ്ടി വരും…
ബോധമില്ല എന്ന് കണ്ടാൽ രണ്ടുപേരും അവരുടെ പരിപാടിയിലേക്ക് കടക്കും എന്ന് ജസ്റ്റിൻ ഏകദേശം ഉറപ്പായിരുന്നു..!!
ഇപ്പോൾ താനും ജീവയും മാത്രമാണ് ഇവിടെ ബോധമില്ലാത്ത രീതിയിലും കുഴഞ്ഞ രീതിയിലും ജസ്റ്റിന് അഭിനയിക്കേണ്ടി വന്നു..
ജീവ തന്റെ നിലയും കുഴയലും ശ്രദ്ധിക്കുന്നുണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു..!! അവൻ തനിക്ക് കനത്തിൽ ഒഴിക്കുന്നതും.. ജസ്റ്റിൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു.