ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

ശേഷം പതിയെ അവൾ ജീവയുടെ കൈകളിലേക്ക് അവളുടെ കൈ കോർത്തു പിടിച്ചു.
” ജീവാ…. എല്ലാവരുടെയും മുന്നിൽ ഒരു ദിവസം ഞാൻ, ഒരു പിഴച്ചവളാക്കും അന്ന് എനിക്കൊപ്പം നീ ഉണ്ടാകില്ല… കാരണം പെണ്ണിനു മാത്രമായിരിക്കും എന്നും സദാചാര കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വരിക….!!! ”

അനഘ തുടർന്നു….
“..നീ ഒരു പുരുഷനാണ് നാളെ നിനക്ക് ഞാനുമായി ഒരു ബന്ധമില്ല എന്ന് പറഞ്ഞാൽ എല്ലാവരും നിന്നെ അംഗീകരിക്കും.. നിന്റെ തെറ്റുകൾ ക്ഷമിച്ച് നിനക്ക് ഒരു അവസരം കൂടി തന്നേക്കാം.. പക്ഷേ ഞാനൊരു പെണ്ണാണ് ഈ സമൂഹത്തിനോടും എൻറെ ചുറ്റുമുള്ള സദാചാര കോടതിയോടും എന്തിന് ഞാൻ ഇതുവരെ കണ്ടിട്ടീല്ലാത്തവരോടും പോലും ഞാൻ മറുപടി കൊടുക്കേണ്ടി വരും ”
പറഞ്ഞു അവസാനിക്കുമ്പോൾ അനഘയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകിയിരുന്നു.

” അങ്ങനെ ഒരു ദിവസം വരാതെ ഞാൻ നോക്കിയാൽ പോരെ..? ഇനി എന്തെങ്കിലും സംഭവിച്ചാൽ കൂടി നിന്റെ കൂടെ ഞാൻ ഉണ്ടാകും ”
ജീവ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് വാക്കുകൾ കൊണ്ട് അനഘക്ക് ഉറപ്പു നൽകി.

” നീ എൻറെ കൂടെ ഉണ്ടാകും എന്ന് എനിക്ക് അറിയാം.. ”
അവൾ ചിരിച്ചുകൊണ്ട് അവന് മറുപടി കൊടുത്തു.

” പക്ഷേ അങ്ങനെ ഒരു ദിവസം വന്നാൽ അന്ന് അനഘ ഉണ്ടാവില്ല…”
അനഘയുടെ വാക്കുകൾ പൂർത്തി ആയതും ജീവ വണ്ടി അവിടെ നിർത്തി. രണ്ടുപേരും പരസ്പരം മുഖത്ത് നോക്കിയിരുന്നു.

” നീ പോകുമോ ?? ”
അവൻറെ ചാര കണ്ണുകൾ അവളുടെ മറുപടിക്കായി കാത്തു.

അവൻറെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് അവൾ മറുപടി നൽകിയത്…

Leave a Reply

Your email address will not be published. Required fields are marked *