” അതിന് ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ നിനക്ക് എൻറെ കോൾ എടുത്തു കൂടായിരുന്നോ ? എന്ന് മാത്രം അല്ലേ ചോദിച്ചത്..”
അവനും വിട്ടുകൊടുത്തില്ല.
” പെണ്ണെ.. ഇപ്പോൾ നാല് ദിവസമായി ഒന്ന് വിളിച്ചിട്ട്, സംസാരിച്ചിട്ട്.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ? ”
ജീവയുടെ ചൊദ്യം എന്തായിരിക്കും എന്ന് മനസ്സിലായി എങ്കിലും അവൾ പറയാം എന്ന് തലയാട്ടി.
” നീ എല്ലാം… നിർത്താനുള്ള പരിപാടിയാണോ ? നമ്മൾ തമ്മിൽ ഇനിയൊന്നും ഉണ്ടാകില്ലേ ?? ” അവൻറെ ചോദ്യത്തിന് അനഘ നിശബ്ദത മാത്രമാണ് മറുപടി നൽകിയത്.
” പെണ്ണെ…ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ നീ എന്റെ കൂടെ ഉണ്ട് എന്നുള്ള
തിരിച്ചറിവിൽ ആണ്…നിന്നോട് ഉള്ള പ്രണയം ആണ് എനിക്ക് ആകേ ഉള്ള സന്തോഷവും ജീവിക്കാൻ ഉള്ള പ്രേരണയും…!! ഇനി നീ എന്റെ കൂടെ ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ല… അനു ”
ജീവയുടെ മുഖത്ത് വല്ലാത്ത ആശങ്കയും ഭയവും നിറഞ്ഞു നിന്നിരുന്നു അവളുടെ മറുപടിക്ക് കാത്തുകൊണ്ടു അവൻ അനഘയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
” എനിക്കറിയില്ല… ഇതിന് എന്ത് മറുപടി പറയണമെന്ന്…!! എനിക്കറിയില്ല ജീവാ… എനിക്ക് എൻറെ കുടുംബജീവിതം തകരാനും പാടില്ല പക്ഷേ നിന്നെ വിട്ടു ഒഴിവാക്കാനും എന്റെ മനസ്സ് വരുന്നില്ല… അല്ല മനസ്സ് സമ്മതിക്കുന്നില്ല…”
അനഘയുടെ ശബ്ദം വിറച്ചു തുടങ്ങിയിരുന്നു…
” നിന്റെ കൂടെ കിടന്നിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സു നിറയുന്നു.. ഇച്ചായനോട് ഒന്നും മര്യാദയ്ക്ക് സംസാരിക്കാനൊ. എന്റെ കുഞ്ഞിനെ ഒന്ന് മനസ്സ് അറിഞ്ഞ് കൊഞ്ചിക്കാനോ പോലും എനിക്ക് സാധിക്കുന്നില്ല…”
അവൾ കാറിന്റെ സൈഡിൽ കൂടി കുറച്ചു സമയം പുറത്തേക്ക് നോക്കി ഇരുന്നു.