ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

” അതൊക്കെ പറയാം.. നമ്മൾ വിചാരിക്കുന്ന പോലെ അല്ലടാ ആരും.. കണ്ണ് അടച്ച് ഉറങ്ങാൻ പേടി ആവും ചിലപ്പോൾ ഒക്കെ..!!  ”

” ജസ്റ്റി..!! എന്തെലും പ്രശ്നം ഉണ്ടോ.. നീ ഒക്കെ അല്ലെടാ??? ”
സുഹൃത്തിന്റെ ശബ്ദം മാറിയതും ഷാരൊൺ
തിരിച്ചറിഞ്ഞു.

” ഞാൻ കാണുമ്പോൾ പറയാടാ നീ എന്തായാലും വിളിക്ക് ”
അതും പറഞ്ഞു ജസ്റ്റിൻ ഫോൺ കട്ട് ചെയ്തു പോക്കെറ്റിൽ ഇട്ടു.. ശേഷം വാഹനം സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു.

വന്ന് കയറിയതും അവൻ ചുറ്റുപാടും നിരീക്ഷിച്ചു പിന്നെ പതിയെ അവന്റെ റൂമിലേക്ക് നടന്നു.
ഷോപ്പിൽ തിരക്ക് ഉണ്ടായിരുന്നു എങ്കിലും ജസ്റ്റിന്റെ മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തയായിരുന്നു…!!!!!!!!!!!!!!!!!

********
സമയം ഓടി കൊണ്ടിരുന്നു.. അനഘ കുളിച്ചു ഫ്രഷ്‌ ആയി പുറത്തേക്ക് ഇറങ്ങിയതും തുടർച്ചയായി മെസേജ് വരുന്നതിന്റെ ശബ്ദം കേട്ട് കൊണ്ടിരുന്നു..!!
ആരുടേതാണ് മെസേജ് എന്നറിയുന്നത് കൊണ്ട് തന്നെ അവൾ നോക്കാൻ പോയില്ല.!!

ഇന്നലെ രാത്രി നടന്ന കാര്യങ്ങൾക്കുശേഷം അവളുടെ മനസ്സിൽ ശാന്തമായിരുന്നില്ല.
മനസ്സ് ആകേ  കലുഷിതമായിരുന്നതിനാൽ അവധിയായിരുന്നിട്ട് കൂടി അവൾ ഇന്ന് അധികം ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു..!!

ജസ്റ്റിൻ മിണ്ടാതെ പോയത് അനഘ  പ്രതീക്ഷിച്ചതായിരുന്നു, എങ്കിലും ഊഹിച്ച  കാര്യങ്ങളെയും അവളുടെ നിഗമനങ്ങളെയും  ഊട്ടി ഉറപ്പിക്കാൻ ശേഷി ഉള്ളതായിരുന്നു..!!

കുളി കഴിഞ്ഞു വസ്ത്രം മാറി അനഘ  നേരെ മാത്തുവിന്റെ റൂമിലേക്ക് കയറി.
” കുഞ്ഞ് ഉറങ്ങുവാണോ??.. മാത്തു ഉറങ്ങുവാ.. ?”
അവൾ കുഞ്ഞിന്റെ കവിളിൽ കൂടി മെല്ലെ കൈകൾ ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *