ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

രാവിലെ തിരക്ക് ഒഴിഞ്ഞ സമയം ബാൽക്കണിയിലേക്ക് കയ്യിൽ കോഫിയുമായി പുറത്തേക്കിറങ്ങിയതും താഴേക്ക് നോക്കിയ അവൾ ഞെട്ടിത്തരിച്ചു പോയി..!!!

ജീവ അവളുടെ ക്ലിനിക്കിനു താഴെ കാർ പാർക്ക് ചെയ്ത് അവിടെനിന്ന് മുകളിലേക്ക് നോക്കിനിൽക്കുന്നു… ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി..!!

അനഘയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങി..
‘ ഇവനിത് എന്ത് ഭാവിച്ചാണ് ?? എത്ര നേരമായി നിൽക്കാൻ തുടങ്ങിയിട്ടുണ്ടാകും ?? ‘

ജീവ കണ്ണിമ ചിമ്മാതെ അവളെ മാത്രം നോക്കിക്കൊണ്ടിരുന്നു അവനെ കണ്ട മാത്രയിൽ അവനോട് മിണ്ടാനും ഇടപഴകാനും മനസ്സ് കൊതിച്ചെങ്കിലും അനഘ പൂർണ്ണ സംയമനം പാലിച്ചു അവൾ അവനെ കാണാത്ത പോലെ ഭാവിച്ചു തിരികെ അകത്തേക്ക് കയറി.

അകത്തേക്ക് തിരികെ വന്നെങ്കിലും അവളുടെ മനസ്സ് ശാന്തമായിരുന്നില്ല, എങ്കിലും ജോലി തിരക്ക് ഉണ്ടായിരുന്നതിനാൽ അവൾ അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു സമയം കടന്നു പോയിക്കൊണ്ടിരുന്നു…

ഫോണിൽ ഇപ്പോൾ ജീവിയുടെ വിളി വരുന്നില്ല മെസ്സേജുകൾ വരുന്നില്ല…!!

ലഞ്ച് സമയം കഴിക്കുന്നതിനു മുന്നേ ഇച്ചായനെ വിളിക്കാൻ ആയി അവൾ പുറത്തേക്ക് ഇറങ്ങിയതും കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത കാഴ്ച തന്നെയായിരുന്നു…!!

ജീവ എവിടെ കാർ നിർത്തിയിട്ടിരുന്നൊ അവിടെ തന്നെ അവന്റെ സ്കോഡ കാർ കിടപ്പുണ്ട്.. അതിനുള്ളിൽ ആയി അവനും ഇരിക്കുന്നു.

അവൾ വേഗം തിരികെ വന്ന് ഫോണെടുത്ത് അവന്റെ നമ്പർ ചെയ്തു ഒറ്റ റിങിൽ തന്നെ അപ്പുറത്ത് കോൾ കണക്ട് ആയി..!!

” ജീവാ…നീ എന്തു ഭാവിച്ചാ എൻറെ ജീവിതം തുലക്കാൻ ഇറങ്ങിയതണോ ? ഇത്രയും
നേരം അവിടെ തന്നെ കിടക്കുമ്പോൾ ആരെങ്കിലും കണ്ടിട്ടുണ്ടാവില്ലെ ?? ”
അവളുടെ ദേഷ്യവും സങ്കടവും വിഷമവും എല്ലാം ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *