ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

” അറിയില്ല..!! അത് മാത്രമല്ല അടുത്ത ആഴ്ച്ച എപ്പോഴും പോലെ നൈറ്റ് കൂടുന്ന പരിപാടി എന്തോ ഇച്ചായൻ പ്ലാൻ ചെയ്തിട്ടുണ്ട്..നീ വരുന്ന സമയത്ത് എന്നോട് ഒരു തരത്തിലും അടുപ്പമുള്ള രീതിയിൽ പെരുമാറരുത്.. പ്ലീസ് എൻറെ അവസ്ഥ മനസ്സിലാക്കണം..!! ”

” ശരി നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യാം.. വരുമ്പോൾ നിന്നെ കാണാലൊ.. അത് മതി പെണ്ണെ..”

“മ്മമ്മ് ”
അനഘ ഒന്ന് മൂളുക മാത്രം ചെയ്തു.. പിന്നെ ഫോൺ കട്ട് ചെയ്തു കൈയ്യിൽ പിടിച്ചു.

എല്ലാം അവനോട് പറഞു കഴിഞ്ഞപ്പോൾ അനഘയുടെ മനസ് സ്വസ്ഥമായിരുന്നു..
ഇനി പതിയെ ജീവയെ ഒഴിവാക്കിയാൽ തനിക്ക് പഴയ ജീവിതം തിരികെ കിട്ടും.
അവളുടെ ഉള്ളിൽ പതിയെ സന്തോഷം അലയടിക്കാൻ തുടങ്ങി.

പിന്നീടങ്ങോട്ട് രണ്ട് ദിവസം ജസ്റ്റിനും അനഘയും വളരെ നോർമൽ ആയിട്ടാണ് പെരുമാറിയത്. അന്ന് രാത്രിയിലെ സംഭവം ജീവിതത്തിൽ നടന്നിട്ടില്ല അല്ലെങ്കിൽ കഴിഞ്ഞ കാര്യങ്ങളെപ്പറ്റി, മനസ്സിൽ ഒന്നും വെക്കാത്ത പോലെയായിരുന്നു ജസ്റ്റിന്റെ പെരുമാറ്റം

ജസ്റ്റിനും അനഘയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർന്നിരുന്നെങ്കിലും മനസ്സുകൊണ്ട് അവർ പഴയപോലെ അത്രയ്ക്കും അടുത്തിരുന്നില്ല…!!

അതുകൊണ്ടുതന്നെ കുറച്ചു ദിവസം എടുത്ത് തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുവാൻ അവൾ തീരുമാനിച്ചു.

കുറച്ചു ദിവസം അവൾ ജീവയുമായി മനപ്പൂർവ്വം കോൺടാക്ട് വച്ചിരുന്നില്ല..!!
ഡ്യൂട്ടിക്ക് പോകുന്ന ദിവസങ്ങളിൽ, ഓഫീസ് സമയത്ത് പലതവണയുടെ മിസ്കോൾ കണ്ടെങ്കിലും അവൾ തിരിച്ചു വിളിക്കാനോ ഫോൺ എടുക്കാനൊ കൂട്ടാക്കിയില്ല..!!

Leave a Reply

Your email address will not be published. Required fields are marked *