ജസ്റ്റിന്റെ മനസ്സിൽ പ്രത്യേകിച്ച് ഒന്നുമില്ല എന്നറിഞ്ഞത് മുതൽ അവളുടെ മനസ്സ് സന്തോഷിക്കാൻ തുടങ്ങിയിരുന്നു… തിരമാലകൾ എല്ലാം കെട്ടടങ്ങി ആകേ ശാന്തമായിരിക്കുന്നു.
എങ്കിലും ജസ്റ്റിനെ കെട്ടി പിടിച്ചു നിൽക്കുമ്പോൾ അനഘക്ക് മനസ്സിൽ വല്ലാതെ കുറ്റബോധം അലയടിക്കാൻ തുടങ്ങിയിരുന്നു.
‘ ഇപ്പോൾ താൻ ചെയ്യുന്ന കാര്യങ്ങൾ വലിയ തെറ്റാണെന്നുള്ള പൂർണ ബോധ്യമുണ്ട് എന്നലും പെട്ടെന്ന് നിർത്താൻ പറ്റുന്നില്ല…!!!! സമയമെടുത്തിട്ടായാലും ജീവയെ എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ചേ പറ്റൂ…അല്ലാത്തപക്ഷം തനിക്ക് ഇപ്പോൾ ഉള്ള കുടുംബ ജീവിതം നഷ്ടപ്പെടും…!!
‘കാര്യങ്ങൾ കൈ വിട്ട് പോകും മുന്നേ എത്രയും പെട്ടെന്ന് എല്ലാം നിർത്തണം എന്നിട്ട് പഴയ പോലെ ഇച്ചായന്റെ ഭാര്യയായി ജീവിക്കണം ‘
അവൾ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു.
” എടി.. നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാം..
എനിക്ക് ഒരു സാധനം എടുക്കാൻ ഉണ്ട്.. ഇന്ന് ആണെങ്കിൽ ഞാൻ ഫ്രീ ആണല്ലോ..
നീയും വായോ ?? ”
” ഇന്നിനി വയ്യാ ഇച്ചാ, നാളെ പുറത്ത് പോവാം എനിക്ക് കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്..!! ഞാൻ ഇവിടെ ഉണ്ടാകും ഇച്ചാ പോയിട്ട് വാ.. ”
അവൾ ഭർത്താവിന്റെ പുറത്ത് മുഖം ഉരുമ്മി കൊണ്ടിരുന്നു.
” ആം ശരി..!! ഞാൻ പെട്ടെന്ന് പോയി വരാം ”
ജസ്റ്റിൻ അവളുടെ കൈ വിടുവിച്ചു കാറിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു.
ജസ്റ്റിൻ മാറി എന്നുറപ്പായതും അവൾ ഫോണെടുത്ത് ജീവയെ വിളിച്ചു, രണ്ട് റിങ്ങിൽ തന്നെ അപ്പുറത്തു കാൾ കണക്റ്റ് ആയി.